< Back
Sports
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ വിസ്മയക്ക് ഉജ്ജ്വല സ്വീകരണം
Sports

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ വിസ്മയക്ക് ഉജ്ജ്വല സ്വീകരണം

Web Desk
|
6 Sept 2018 7:13 PM IST

ഏഷ്യന്‍ ഗെയിംസില്‍ 4*400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ കണ്ണൂര്‍ സ്വദേശി വിസ്മയക്ക് കൊച്ചി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. വിമാനത്താവളത്തിനു പുറത്തെത്തിയ വിസ്മയയെ ആര്‍പ്പു വിളികളോടെയാണ് സുഹൃത്തുക്കള്‍ എതിരേറ്റത്.

ആദ്യമായി പങ്കെടുത്ത എഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച വിസ്മയ. പൂവമ്മ, ഹിമ ദാസ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് കരിയറിലെ മറക്കാന്‍ പറ്റാത്ത അനുഭവമാണെന്നും പറഞ്ഞു.

സ്‌നേഹ ചുംബനം നല്‍കി സ്വീകരിച്ച അമ്മ സുജാത. കഷ്ട്ടപ്പാടുകള്‍ക്കിടയില്‍ നിന്നും മകള്‍ പൊരുതി നേടിയ വിജയത്തിലുള്ള സന്തോഷം പങ്കുവച്ചു. ഏഷ്യന്‍ ഗെയിംസിലെ വിജയം വരാനിരിക്കുന്ന നിരവധി വിജയങ്ങളുടെ ഒരു തുടക്കം മാത്രമാണെന്ന് വിസ്മയയുടെ ആദ്യകാല പരിശീലകന്‍ രാജു പോള്‍ അഭിപ്രായപ്പെട്ടു.

ചങ്ങനാശേരി അസംഷന്‍ കോളേജിലെ രണ്ടാം വര്‍ഷ എം.എസ്.ഡബ്ലു വിദ്യാര്‍ഥിനിയായ വിസ്മയ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനിയാണ്.

Similar Posts