< Back
Sports

Sports
മുഹമ്മദ് അനസിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം
|14 Sept 2018 9:09 AM IST
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്ന് വെള്ളി മെഡൽ നേടിയ മുഹമ്മദ് അനസിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. കുടുംബാംഗങ്ങളും നാട്ടുകാരും പരിശീലകരും ചേർന്നാണ് അനസിനെ സ്വീകരിച്ചത്.
രാത്രി വൈകിയെത്തിയെങ്കിലും താരത്തിന് വലിയ വരവേൽപാണ് ലഭിച്ചത്. പൂച്ചെണ്ടും പൊന്നാടയും നൽകിയാണ് സ്വീകരിച്ചത്. തിരുവനന്തപുരം സായിലെ ഉദ്യോഗസ്ഥരും അനസിനെ സ്വീകരിക്കാനെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി മെഡൽ നേടിയത് അഭിമാനമായി കാണുന്നുവെന്ന് അനസ് പറഞ്ഞു. തന്റെ മെഡൽ സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് സമർപ്പിക്കുന്നതായും അനസ് പറഞ്ഞു.
ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ ഹർഭീന്ദർ സിംഗും അനസിനൊപ്പമുണ്ടായിരുന്നു. ഏഷ്യൻ ഗെയിംസിൽ നാനൂറ് മീറ്ററിലും റിലേ മത്സരങ്ങളിലുമാണ് അനസ് വെള്ളി മെഡൽ നേടിയത്.