< Back
Sports
തനിക്കെതിരായ ലൈംഗികാരോപണം വ്യാജമെന്ന് തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Sports

തനിക്കെതിരായ ലൈംഗികാരോപണം വ്യാജമെന്ന് തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Web Desk
|
1 Oct 2018 6:12 PM IST

2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് 34 കാരിയായ കാതറിന്‍ മയോര്‍ഗ നേരത്തെ പറഞ്ഞിരുന്നു

തനിക്കെതിരെയുള്ള ലൈംഗികാരോപണം വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലെ ലൈവ് സെഷനിലെത്തിയാണ് റൊണാള്‍ഡോ തന്‍റെ പ്രതികരണം അറിയിച്ചത്. പക്ഷെ, അമേരിക്കയില്‍ നിന്നുള്ള കാതറിന്‍ മയോര്‍ഗ റോണോ തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് നിയമനടപടി സ്വീകരിച്ച് കഴിഞ്ഞു. 2009ല്‍ ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് 34 കാരിയായ കാതറിന്‍ മയോര്‍ഗ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് റോണോയുടെ പ്രതികരണം.

ये भी पà¥�ें- ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗിക ആരോപണം

വിഷയം പോലീസിലേക്ക് എത്താതിരിക്കാന്‍ പല തവണ റോണോ നഷ്ടപരിഹാരം നല്‍കാന്‍ ശ്രമിച്ചുവെന്നും മയോര്‍ഗ പറയുന്നു. റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പരാതി നിഷേധിക്കുകയും വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മന്‍ മാധ്യമത്തിനെതിരെ നിയമ നടപടികള്‍ക്ക് മുതിരുമെന്നും പറഞ്ഞു.

Related Tags :
Similar Posts