< Back
Sports
സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ സ്വര്‍ണ്ണം സല്‍മാന്‍ ഫാറൂഖിന്
Sports

സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ സ്വര്‍ണ്ണം സല്‍മാന്‍ ഫാറൂഖിന്

Web Desk
|
26 Oct 2018 6:47 AM IST

പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന് പുറമെ മത്സരങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വുരുത്തിയിട്ടുണ്ട്

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം സല്‍മാന്‍ നേടി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് സല്‍മാന്‍ വിജയിച്ചത്. ജൂനിയര്‍ ബോയ്സ് ലോങ്ജംപില്‍ തിരുവനന്തപുരം സായിയുടെ ആര്‍ സജനും ജൂനിയര്‍ ബോയ്സ് ഷോര്‍ട്ട്പുട്ടില്‍ ആലപ്പുഴയുടെ ശ്രീശാന്ത് എസും സ്വര്‍ണം നേടി. ലോങ് ജംപിലും ഇന്ന് ഉച്ച തിരിഞ്ഞ് ഫൈനലുകള്‍ ഉണ്ടാകും ഏറെ മാറ്റങ്ങളോടയാണ് ഇത്തവണത്തെ മേള. പ്രളയത്തെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന് പുറമെ മത്സരങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വുരുത്തിയിട്ടുണ്ട്.

ഏഴുമണിക്ക് നടക്കുന്ന 17 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് മേളയ്ക്ക് തുടക്കമാകുക. വിവിധ ജില്ലകളില്‍ നിന്നായി 1700ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ആദ്യ ദിനത്തില്‍ 31 ഇനങ്ങളിലെ വിജയകളെ കണ്ടെത്തും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ ഓട്ടവും, 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലുമാണ് ആദ്യദിനത്തിലെ ഗ്ലാമര്‍ ഇനങ്ങള്‍. രാവിലെ 3000 മീറ്ററിനു പുറമെ ലോങ് ജംപ് ഫൈനലുകളും നടക്കും. ഇത്തവണത്തെ മേളയില്‍ മെഡലുകളില്ലെങ്കിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലുമെല്ലാം കടുത്ത പോരാട്ടത്തിന് തന്നെയാണ് സാധ്യത.

.

Similar Posts