
കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയത് കേരള ബ്ലാസ്റ്റേഴ്സ് അല്ലെന്നാവര്‍ത്തിച്ച് ജി.സി.ഡി.എ
|പവലിയന്‍ പുനസ്ഥാപിക്കുന്നതില്‍ എല്ലാവര്‍ക്കും അശ്രദ്ധ സംഭവിച്ചെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലീം. കെ.സി.എക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിസിസി വൈസ് പ്രസിഡന്‍റ് ടി.സി മാത്യുവും രംഗത്തെത്തി
കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയത് കേരള ബ്ലാസ്റ്റേഴ്സ് അല്ലെന്നാവര്‍ത്തിച്ച് ജി.സി.ഡി.എ
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയത് കേരള ബ്ലാസ്റ്റേഴ്സ് അല്ലെന്നാവര്‍ത്തിച്ച് ജി.സി.ഡി.എ. പവലിയന്‍ പുനസ്ഥാപിക്കുന്നതില്‍ എല്ലാവര്‍ക്കും അശ്രദ്ധ സംഭവിച്ചെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലീം. കെ.സി.എക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിസിസി വൈസ് പ്രസിഡന്‍റ് ടി.സി മാത്യുവും രംഗത്തെത്തി.
2013ല്‍ സച്ചിന് ആദരസൂചകമായി നിര്‍മ്മിച്ച പവലിയന്‍ ബ്ലാസ്റ്റേഴ്സ് നശിപ്പിച്ചു എന്നാരോപിച്ചാണ് കെ.സി.എ രംഗത്തെത്തിയത്. സച്ചിനൊപ്പിട്ട ബാറ്റും അവസാന ടെസ്റ്റ് മത്സരത്തിലണിഞ്ഞ ജേഴ്സിയുമുള്‍പ്പെടെ കാണാനില്ലെന്നും കെ.സി.എ ആരോപിച്ചിരുന്നു. കെ.സി.എയുടെ ആരോപമം പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ജി.സി.ഡി.എ.
നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് വിഐപി ലോഞ്ച് ആയാണ് സച്ചിന്‍ പവലിയന്‍ ഉപയോഗിക്കുന്നത്. പവലിയന്‍ പുനസ്ഥാപിക്കുന്നതില്‍ എല്ലാവര്‍ക്കും അശ്രദ്ധ സംഭവിച്ചിട്ടുണ്ടെന്നാണ് ജിസിഡിഎയുടെ പക്ഷം. സചിൻ പവലിയന്‍ ഉടന്‍ പുനസ്ഥാപിക്കാനുള്ള നടപടിയും ജിസിഡിഎ ആരംഭിച്ചു കഴിഞ്ഞു. സച്ചിൻ പവലിയൻ വിവാദത്തിൽ
കെ.സി.എക്കും ബി.സി.സി.ഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജിനുമെതിരെ ശക്തമായ ആരോപണമാണ് ടി.സി മാത്യു ഉന്നയിച്ചത്. പവലിയനിലെ സാധനങ്ങൾ ജയേഷും കൂട്ടരും രഹസ്യമായി കടത്തിയെന്നും പവലിയനിലെ സച്ചിന്‍റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം കാണാതായതിന്‍റെ ഉത്തരവാദികള്‍ ഇവരണെന്നും ടി.സി മാത്യു കുറ്റപ്പെടുത്തി. ഏതായാലും 15 ലക്ഷം മുടക്കി നിര്‍മ്മിച്ച പവലിയനിലെ വസ്തുക്കള്‍ എവിടെയുണ്ടെന്ന ചോദ്യത്തിന് ഇപ്പോഴും ആര്‍ക്കും ഉത്തരമില്ല.