< Back
Sports
സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്
Sports

സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ്

Web Desk
|
27 March 2021 10:50 AM IST

നിലവില്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ് അദ്ദേഹം

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നാണ് സച്ചിന് രോഗബാധ സ്ഥിരീകരിച്ചത്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ട്വിറ്ററിലെ കുറിപ്പില്‍ സച്ചിന്‍ പറഞ്ഞു. നിലവില്‍ വീട്ടില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയുകയാണ് അദ്ദേഹം.

കോവിഡിനെ അകറ്റി നിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ ഫലം നെഗറ്റീവാണ്. പ്രോട്ടോക്കോളുകളും, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും പാലിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് - സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

തനിക്കും രാജ്യത്തിനും പിന്തുണ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുകയാണെന്നും സച്ചിന്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts