< Back
Sports
മഹീന്ദ്ര വാക്ക് പാലിച്ചു; മുഹമ്മദ് സിറാജിനും ഥാർ കൈമാറി
Sports

മഹീന്ദ്ര വാക്ക് പാലിച്ചു; മുഹമ്മദ് സിറാജിനും ഥാർ കൈമാറി

Web Desk
|
4 April 2021 8:23 PM IST

ബൗളര്‍മാരായ ടി.നടരാജനും ശാര്‍ദൂല്‍ താക്കൂറിനും മഹീന്ദ്ര ഥാര്‍ കൈമാറിയിരുന്നു

ഓസ്‌ട്രേലിയയില്‍ അവിശ്വസനീയമായ പരമ്പര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ യുവനിരയ്ക്ക് ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്ത സമ്മാനം കൈമാറി. ബൗളര്‍മാരായ ടി.നടരാജനും ശാര്‍ദൂല്‍ താക്കൂറിനും പുറമേ മുഹമ്മദ് സിറാജിനും മഹീന്ദ്ര ഓഫ്‌റോഡ് എസ്.യു.വിയായ ഥാര്‍ ലഭിച്ചു. മുഹമ്മദ് സിറാജ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.

View this post on Instagram

A post shared by Mohammed Siraj (@mohammedsirajofficial)

ഇത്രയും മനോഹരമായ സമ്മാനത്തിന് നന്ദി അറിയിക്കാൻ എന്റെ പക്കൽ വാക്കുകളില്ല. ആനന്ദ് ശർമ്മ സാറിന് നന്ദി. എനിക്കായി എന്റെ സഹോദരനും അമ്മയും സമ്മാനം സ്വീകരിക്കുമെന്നും സിറാജ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കു കൂടി മഹീന്ദ്ര ചെയർമാൻ സമ്മാനം വാഗ്ദാനം ചെയ്തിരുന്നു.

2-1എന്ന സ്‌കോറിലാണ് ടീം അവിശ്വസനീയമായി പരമ്പര സ്വന്തമാക്കിയത്. മുന്‍നിര താരങ്ങള്‍ക്കെല്ലാം പരിക്കേറ്റതിനാല്‍ അരങ്ങേറ്റക്കാര്‍ നിറഞ്ഞ യുവനിരയുമായാണ് അജിങ്ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts