< Back
Sports

റയല്‍-ബാഴ്സ മത്സരത്തില്‍ നിന്ന്
Sports
കോപ ഡെൽ റേ: റയലിനെ മുട്ടുകുത്തിച്ച് ബാഴ്സ
|3 March 2023 6:57 AM IST
മാഡ്രിഡിൽ വെച്ച് നടന്നഎൽ ക്ലാസിക്കോ ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തമാക്കിയത്
മാഡ്രിഡ്: കോപ ഡെൽ റേയുടെ സെമി ഫൈനൽ ആദ്യ പാദത്തിൽ റയലിനെതിരെ ബാഴ്സക്ക് ജയം. മാഡ്രിഡിൽ വെച്ച് നടന്നഎൽ ക്ലാസിക്കോ ഒരു ഗോളിനാണ് ബാഴ്സലോണ സ്വന്തമാക്കിയത്. 26-ാം മിനിറ്റില്‍ ഏദർ മിലിറ്റാവോയുടെ സെൽഫ് ഗോളിലാണ് ബാഴ്സയുടെ ജയം.
ലെവന്‍ഡോസ്ക്കി, പെഡ്രി, ക്രിസ്ട്ടന്‍സണ്‍,ഉസ്മാന്‍ ഡെമ്പലെ എന്നിവരുടെ അഭാവത്തിലാണ് ബാഴ്സ ഇറങ്ങിയത്.പ്രതിരോധത്തില്‍ കളിച്ച കൂണ്ടേ,അറൂഹോ,ബാല്‍ഡേ,അലോണ്‍സോ എന്നിവര്‍ ഒത്തുപിടിച്ചാണ് ബാഴ്സയെ വിജയത്തിലെത്തിച്ചത്.
ഏപ്രിൽ ആറിനാണ് രണ്ടാം പാദ സെമി നടക്കുക. രണ്ടാം സെമിയിൽ അത്ലറ്റിക്കോ ബിൽബാവോയെ ഏക ഗോളിന് ഒസാസുനോയും പരാജയപ്പെടുത്തി.
FULL TIME!!!!!!!!!!!! #ELCLÁSICO pic.twitter.com/EsL89Qmo1n
— FC Barcelona (@FCBarcelona) March 2, 2023