< Back
Sports
ഒളിംപിക്സ് വനിത ഹോക്കി; സെമിയില്‍ പൊരുതി വീണ് ഇന്ത്യ
Sports

ഒളിംപിക്സ് വനിത ഹോക്കി; സെമിയില്‍ പൊരുതി വീണ് ഇന്ത്യ

Web Desk
|
4 Aug 2021 5:26 PM IST

ആദ്യ മിനിറ്റുകളില്‍തന്നെ അര്‍ജന്‍റീനയെ ഞെട്ടിച്ച് ഇന്ത്യ മത്സരത്തിലെ ആദ്യ ഗോള്‍ നേടി

ഒളിംപിക്സ് വനിത ഹോക്കി സെമി ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ഇന്ത്യ പൊരുതി തോറ്റു. 1980ലെ നാലാം സ്ഥാന നേട്ടത്തിന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം ഇത്തരമൊരു മുന്നേറ്റം ഒളിംപിക്സില്‍ നടത്തുന്നത്. മികച്ച ഒരു മത്സരമാണ് ഇന്ത്യന്‍ ടീം അര്‍ജന്‍റീനക്കെതിരെ കാഴ്ചവെച്ചത്.

ആദ്യ മിനിറ്റുകളില്‍തന്നെ അര്‍ജന്‍റീനയെ ഞെട്ടിച്ച് ഇന്ത്യ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന തിരിച്ചടിച്ചു. മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന വീണ്ടും സ്കോര്‍ ചെയ്തു. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ 2-1 എന്ന സ്കോര്‍ നിലനിര്‍ത്തി വിജയം ഉറപ്പിക്കാന്‍ അര്‍ജന്‍റീനക്കായി. വെങ്കല മെഡലിനുള്ള പോരാട്ടത്തിനായി ഇന്ത്യ ബ്രിട്ടനെയായിരിക്കും നേരിടുക.

Similar Posts