< Back
Sports

Sports
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം
|3 Oct 2023 6:06 PM IST
വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിയാണ് സ്വര്‍ണം നേടിയത്
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വർണം. 5000 മീറ്റർ ഓട്ടത്തിലാണ് ഇന്ത്യന്‍ താരം പരുള്‍ ചൌധരി സ്വർണം നേടിയത്. ഇന്ത്യയുടെ 14-ാം സ്വര്‍ണമാണിത്. അത്ഭുതക്കുതിപ്പ് നടത്തിയാണ് താരം ഒന്നാമതെത്തിയത്. 3000 മീറ്റർ സ്റ്റീപ്ള്‍ ചേസില്‍ നേരത്തെ താരം വെള്ളി നേടിയിരുന്നു.
അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തിൽ പിറകിൽ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 14 സ്വർണവും 24 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 64 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.