< Back
Athletics
ചരിത്രമെഴുതി നീരജ് ചോപ്ര: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ
Athletics

ചരിത്രമെഴുതി നീരജ് ചോപ്ര: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ

Web Desk
|
24 July 2022 8:25 AM IST

88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്

ഒറിഗോണ്‍: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് വെള്ളി. 88.13 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി നേടിയത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന നേട്ടം കൂടിയാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്. 90.46 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സണാണ് സ്വർണം.

നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയത്. 2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍ മാത്രമാണിത്.

നേരത്തെ യോഗ്യതാ റൗണ്ടിൽ 8.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയിരുന്നത്. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന രോഹിത് യാദവ് 10–ാം സ്ഥാനത്തോടെ മെഡൽ പോരാട്ടത്തിൽനിന്ന് പുറത്തായി. 78.72 മീറ്ററാണ് രോഹിത്തിന്റെ മികച്ച ദൂരം.



Related Tags :
Similar Posts