< Back
Sports
അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് പോൾ പൊസിഷൻ
Sports

അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് പോൾ പൊസിഷൻ

Sports Desk
|
20 Sept 2025 9:14 PM IST

ബാക്കു: അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ മാക്സ് വേർസ്റ്റപ്പന് പോൾ പൊസിഷൻ. അഞ്ച് റെഡ് ഫാൽഗുകൾ കണ്ട ക്വാളിഫയിങ് സെഷനിൽ മക്ലാരനും ഫെറാറിക്കും നിരാശ. ലാൻഡോ നോറിസ് ഏഴാമതും ഓസ്കാർ പിയാസ്ട്രി ഒമ്പതാമതും നാളത്തെ റേസിൽ സ്റ്റാർട്ട് ചെയ്യും.

ക്വാളിഫയറിങ്ങിന്റെ രണ്ടാം റൗണ്ടിൽ തന്നെ പുറത്തായ ലൂയിസ് ഹാമിൽട്ടൺ 12ാം സ്ഥാനത്ത് സ്റ്റാർട്ട് ചെയ്യും. ചാൾസ് ലെക്ലർക് അവസാന റൗണ്ടിൽ ക്രാഷ് ആയതിനാൽ 10ാം സ്ഥാനത്ത് സ്റ്റാർട്ട് ചെയ്യുകയുള്ളു. അതെ സമയം വില്യംസിന്റെ കാർലോസ് സൈൻസ് മുനിരയിൽ സ്റ്റാർട്ട് ചെയ്യും. മൂന്നാം സ്ഥാനത് റേയ്‌സിംഗ് ബുൾസ് താരം ലിയാം ലോസനാണ്‌. നാളത്തെ റെയ്‌സിനുള്ള ആദ്യ പത്ത് ഇങ്ങനെ - വേർസ്റ്റാപ്പൻ, സൈൻസ്, ലോസൺ, അന്റോനെല്ലി, റസ്സൽ, സുനോഡാ, നോറിസ്, ഹാജ്ജർ, പിയാസ്ട്രി, ലെക്ലർക്ക്.

Similar Posts