< Back
Badminton
ദുബൈയില്‍ സൗജന്യ ബാറ്റ്മിന്റണ്‍ പരിശീലനവുമായി ഗോപീചന്ദ്
Badminton

ദുബൈയില്‍ സൗജന്യ ബാറ്റ്മിന്റണ്‍ പരിശീലനവുമായി ഗോപീചന്ദ്

Web Desk
|
4 Oct 2021 4:40 PM IST

ഗള്‍ഫ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്

ഇന്റര്‍ഡേവ് സ്‌പോര്‍ട്‌സ് ഡിവിഷന്റെ ഭാഗമായി പുല്ലേല ഗോപീചന്ദിന്റെ മേല്‍നോട്ടത്തില്‍ ഗള്‍ഫ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ കീഴില്‍ ദുബൈയില്‍ സൗജന്യ ബാറ്റ്മിന്റണ്‍ പരിശീലനം നല്‍കുന്നു. ദുബൈ അല്‍ ഖിസൈസ് അല്‍ അഹ്ലി ക്ലബിലെ ബാറ്റ്മിന്റണ്‍ കോര്‍ട്ടിലാണ് മുന്‍ ആള്‍ ഇംഗ്ലണ്ട് ചാമ്പ്യനും ഇന്ത്യയുടെ ചീഫ് നാഷണല്‍ കോച്ചുമായ ഗോപീചന്ദിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം ഒരുക്കുന്നത്.

ഒക്ടോബര്‍ ഒമ്പത്, 10 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ നടക്കുന്ന ബാറ്റ്മിന്റണ്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 052 451 7520, 058 535 6898 നമ്പറില്‍ ബന്ധപ്പെടാം.

Related Tags :
Similar Posts