< Back
Badminton
തായ്‌ലൻഡ്‌ ഓപ്പൺ; ലോക ഒന്നാം നമ്പറിനെ വീഴ്ത്തി പി.വി സിന്ധു സെമിയിൽ
Badminton

തായ്‌ലൻഡ്‌ ഓപ്പൺ; ലോക ഒന്നാം നമ്പറിനെ വീഴ്ത്തി പി.വി സിന്ധു സെമിയിൽ

Web Desk
|
20 May 2022 7:17 PM IST

ആറാം സീഡായ സിന്ധു ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിലെത്തിയത്

ബാങ്കോക്ക്: തായ്‌ലൻഡ്‌ ഓപ്പണ്‍ ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം പി.വി സിന്ധു സെമിയിൽ. ആറാം സീഡായ സിന്ധു ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുച്ചിയെ കീഴടക്കിയാണ് സെമിയിലെത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു സിന്ധുവിന്‍റെ വിജയം. സ്കോർ: 21-15, 20-22, 21-13. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യു ഫെയ് ആകും സിന്ധുവിന്‍റെ എതിരാളി.

വെറും 51 മിനിറ്റിനുള്ളിലാണ് സിന്ധു ലോക ഒന്നാം നമ്പർ താരത്തെ മറികടന്നത്. ജയത്തോടെ ഏഷ്യൻ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ യമാഗുച്ചിയോടേറ്റ തോൽവിക്കു പകരം വീട്ടാനും താരത്തിനായി. അകാനെ യമാഗുച്ചിക്കെതിരായ സിന്ധുവിന്റെ 14–ാം ജയമാണിത്. സിന്ധുവിനെതിരെ ഒൻപതു മത്സരങ്ങളിൽ മാത്രമാണ് യമാഗുച്ചിക്ക് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്.

Similar Posts