< Back
Badminton
കിരീട വരൾച്ചക്ക് വിരാമം: സയിദ് മോദി ഇന്റർനാഷണൽ കിരീടം സ്വന്തമാക്കി സിന്ധു
Badminton

കിരീട വരൾച്ചക്ക് വിരാമം: സയിദ് മോദി ഇന്റർനാഷണൽ കിരീടം സ്വന്തമാക്കി സിന്ധു

Web Desk
|
23 Jan 2022 4:39 PM IST

സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്.

സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി പിവി സിന്ധു. രണ്ടു വര്‍ഷത്തെ കിരീട വരള്‍ച്ചയാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സിന്ധു ഇതോടെ അവസാനിപ്പിച്ചത്.

ഇന്ത്യയുടെ തന്നെ 20-കാരി മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് (21-13, 21-16) സിന്ധുവിന്റെ കിരീട നേട്ടം. 2019-ല്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.

സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സില്‍ സിന്ധുവിന്റെ രണ്ടാം കിരീടമാണിത്.

Related Tags :
Similar Posts