< Back
Badminton

Badminton
ലോക ടൂർ ഫൈനൽസിൽ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ
|4 Dec 2021 4:21 PM IST
നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി
ലോക ടൂർ ഫൈനൽസിൽ ജപ്പാന്റെ അക്കാനെ യമഗൂചിയെ കീഴടക്കി പി.വി സിന്ധു ഫൈനലിൽ. 21-15,15-21, 21-19 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം.
വാശിയേറിയ മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ വിജയം.ഇതുവരെ 21 തവണയാണ് സിന്ധുവും യമഗുചിയും നേർക്കുനേർ എത്തിയത്. ഇതിൽ 13 മത്സരങ്ങളും ജയിച്ചത് സിന്ധുവാണ്.
നാളെ നടക്കുന്ന ഫൈനലിൽ കൊറിയയുടെ ആൻ സിയോങ് ആണ് സിന്ധുവിന്റെ എതിരാളി. തയ്‌ലാന്റിന്റെ പോപ്‌വി ചോങ്‌വോങിനെ 25-23, 21-17 എന്ന സ്‌കോറിന് തോൽപ്പിച്ചായിരുന്നു സിയോങിന്റെ ഫൈനൽ പ്രവേശനം.
Sindhu beats Yamaguchi; to face An Seyoung in BWF World Tour Finals summit clash