< Back
Sports
ലാലീഗ കിരീടം  ബാഴ്സലോണയ്ക്ക്
Sports

ലാലീഗ കിരീടം ബാഴ്സലോണയ്ക്ക്

Web Desk
|
15 May 2023 6:38 AM IST

നാല് വര്ഷത്തിന് ശേഷമാണ് ബാഴ്സലോണ ലാലിഗ കിരീടം നേടുന്നത്.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് കിരീടം. നിര്‍ണായക മത്സരത്തില്‍ എസ്പാനിയോളിനെ 4-2 ന് തോല്‍പ്പിച്ചാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. ലവന്‍ഡോസ്കിയുടെ ഇരട്ടഗോളാണ് ബാഴ്സയ്ക്ക് തുണയായത്. അലക്സാണ്ട്രോ ബാല്‍ഡേയും ജൂലസ് കൗണ്ടേയുമാണ് ബാഴ്സയുടെ മറ്റു സ്കോറര്‍മാര്‍. നാല് വര്‍ഷത്തിന് ശേഷമാണ് ബാഴ്സലോണ ലാലിഗ കിരീടം നേടുന്നത്.

ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ബാഴ്സയുടെ കിരീടധാരണം. 85 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ് ബാഴ്സ. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്‍റാണ് ഉള്ളത്.

ഇംഗ്ലീഷ് പ്രീമിയര് ലീഗില്‍ നിര്ണായക ജയവുമായി മാഞ്ചസ്റ്റര് സിറ്റി കിരീടത്തിലേക്ക് അടുത്തു. എവര്ട്ടണെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് സിറ്റി തോല്പ്പിച്ചത്. അതെ സമയം ബ്രൈറ്റണോട് തോറ്റതോടെ ആഴ്സണലിന്റെ കിരീടസാധ്യതയ്ക്ക് മങ്ങലേറ്റു. മൂന്ന് ഗോളുകള്ക്കാണ് ആഴ്സണലിന്റെ തോല്‍വി.

Related Tags :
Similar Posts