< Back
Sports
ബുംറ ഇല്ലെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായിപ്പോവുമായിരുന്നു: ഗ്ലെന്‍ മഗ്രാത്ത്
Sports

ബുംറ ഇല്ലെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായിപ്പോവുമായിരുന്നു: ഗ്ലെന്‍ മഗ്രാത്ത്

Web Desk
|
1 Jan 2025 2:53 PM IST

'കുറഞ്ഞ റണ്ണപ്പിൽ അയാൾ ഇത്രയും വേഗത്തിൽ പന്തെറിയുന്നത് എങ്ങനെയാണെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്'

ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായി പോവുമായിരുന്നു എന്ന് ഓസീസ് ബോളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. താനൊരു കടുത്ത ബുംറ ആരാധകനാണെന്നും തന്‍റെയും ബുംറയുടേയും ബോളിങ് ശൈലികള്‍ തമ്മില്‍ സാമ്യമുണ്ടെന്നും മഗ്രാത്ത് പറഞ്ഞു.

'ജസ്പ്രീത് ബുംറ ഇല്ലായിരുന്നെങ്കിൽ ബോർഡർ ഗവാസ്‌കർ ട്രോഫി ഏകപക്ഷീയമായി പോവുമായിരുന്നു. അയാൾ മൈതാനത്ത് ചെയ്യുന്നതൊക്കെ സ്‌പെഷ്യലാണ്. വളരെ കുറഞ്ഞ റണ്ണപ്പിൽ അയാൾ ഇത്രയും വേഗത്തിൽ പന്തെറിയുന്നത് എങ്ങനെയാണെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ബുംറയുടെ ഒരു കടുത്ത ആരാധകനാണ്'- മഗ്രാത്ത് പറഞ്ഞു

മെൽബണിലും അഡ്‌ലൈഡിലും പരാജയപ്പെട്ട ഇന്ത്യ പെർത്തിലെ ആദ്യ ടെസ്റ്റിൽ ബുംറയുടെ കീഴിലിറങ്ങി വിജയിച്ചിരുന്നു. അന്ന് ബുംറ തന്നെയായിരുന്നു കളിയിലെ താരം. പരമ്പരയിൽ 13 ബോളിങ് ആവറേജിൽ ഇതിനോടകം 30 വിക്കറ്റുകൾ ബുംറ പോക്കറ്റിലാക്കി കഴിഞ്ഞു. മെൽബണിലും താരം ഓസീസിനെ വിറപ്പിച്ചിരുന്നു.

Similar Posts