< Back
Sports
പ്രൈം വോളി: കാലിക്കറ്റ്‌ ഹീറോസ്‌  ഫൈനലിൽ
Sports

പ്രൈം വോളി: കാലിക്കറ്റ്‌ ഹീറോസ്‌ ഫൈനലിൽ

Web Desk
|
17 March 2024 8:59 PM IST

മുംബൈ മിറ്റിയോഴ്സ് ഡൽഹി തൂഫാൻസിനെ പരാജയപ്പെടുത്തിയതോടെയാണ് കാലിക്കറ്റ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്

ചെന്നൈ: പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ്‌ ഹീറോസ്‌ ഒന്നാംസ്ഥാനക്കാരായി ഫൈനലിൽ. സൂപ്പർ 5ൽ ഡൽഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ്‌ കീഴടക്കിയതോടെ കാലിക്കറ്റ്‌ ഹീറോസ് മുന്നേറുകയായിരുന്നു.

അതെ സമയം മുംബൈ പ്ലേ ഓഫ്‌ കാണാതെ മടങ്ങി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരത്തിൽ ഡൽഹി തൂഫാൻസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ്‌ മുംബൈ കീഴടക്കിയത്‌. സ്കോർ: (15–11, 12–15, 15–12, 17–15). ഷെമീം ആണ്‌ കളിയിലെ താരം.

സൂപ്പർ ഫൈവിൽ ഒരു മത്സരം ശേഷിക്കെയാണ്‌ കാലിക്കറ്റ് ഫൈനൽ ഉറപ്പിച്ചത്.കാലിക്കറ്റ് ഹീറോസിൻ്റെ അവസാന മത്സരം അഹമ്മദാബാദിനെതിരെയാണ്. മുംബൈയോട്‌ തോറ്റെങ്കിലും ഡൽഹി എലിമിനേറ്റർ ഉറപ്പാക്കി. അഞ്ച്‌ ടീമുകളിൽ ആദ്യ മൂന്ന്‌ ടീമുകൾക്കാണ്‌ യോഗ്യത.

Similar Posts