< Back
Sports
ബ്രസീലിയൻ താരത്തെ ടീമിൽ‍ എത്തിക്കാൻ തോമസ് ടുഷേൽ
Sports

ബ്രസീലിയൻ താരത്തെ ടീമിൽ‍ എത്തിക്കാൻ തോമസ് ടുഷേൽ

Web Desk
|
27 April 2023 7:29 PM IST

ഈ സീസൺ തുടക്കത്തിലാണ് ബ്രസീലിയൻ താരം ഓൾഡ് ട്രാഫോർഡിലേക്ക് കൂടുമാറിയത്

ബ്രസീൽ താരം കാസെമിറോയെ ടീമിലെത്തിക്കാൻ ബയേൺ മ്യൂണിക്ക് പരിശീലകൻ തോമസ് ടുഷേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ​ഗോൾ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്‌പെയിനിലെ അവിസ്മരണീയമായ ഒമ്പത് വർഷങ്ങൾക്ക് ശേഷം റയൽ മാഡ്രിഡിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് ബ്രസീലിയൻ താരം ഓൾഡ് ട്രാഫോർഡിലേക്ക് കൂടുമാറിയത്. ടീമിൽ വന്ന് വളരെ പെട്ടെന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ അവിഭാജ്യ ഘടകമായി മാറാൻ കാസെമിറോക്ക് കഴിഞ്ഞിരുന്നു. താരം കളിച്ച മത്സരങ്ങളിൽ ഭൂരിഭാ​ഗവും വിജയിക്കാൻ യുണൈഡിറ്റ‍ിനു കഴിഞ്ഞു. 2023- ലെ കാരാബോ കപ്പ് ഫൈനലിൽ ന്യൂകാസിലിനെ മറികടന്ന് ഒരു കിരീടത്തിനായുളള ആറ് വർഷത്തെ യുണൈറ്റഡിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനും താരത്തിനു കഴിഞു. സഹായിക്കുകയും ചെയ്തു.

മുൻ ചെൽസി പരിശീലകനായ ടുഷേൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ടീം ശക്തിപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ ടീമുകളിലേക്കാണ് നോക്കുന്നത്. ജോഷ്വ കിമ്മിച്ചിന് മധ്യനിരയിൽ കൂടുതൽ സഹായം നൽകാൻ കഴിയുന്ന താരത്തെയാണ് ബയേൺ മ്യൂണിക്ക് ലക്ഷ്യം വെക്കുന്നത്. അതിനു ഏറ്റവും അനുയോജ്യനായി ബ്രസീലിയൻ മിഡ്ഫീൽഡറെയാണ് ജർമ്മൻ വമ്പൻമാർ കാണുന്നത്.

Similar Posts