< Back
Sports
28 പന്തിൽ സെഞ്ച്വറി! മുഷ്താഖ് അലി ട്രോഫിയിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട്
Sports

28 പന്തിൽ സെഞ്ച്വറി! മുഷ്താഖ് അലി ട്രോഫിയിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട്

Web Desk
|
5 Dec 2024 2:47 PM IST

പത്തോവറില്‍ വിജയം പിടിച്ച് പഞ്ചാബ്

മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനായി ഇന്ത്യൻ താരം അഭിഷേക് ശർമയുടെ വെടിക്കെട്ട്. മേഘാലയക്കെതിരെ വെറും 28 പന്തിൽ അഭിഷേക് സെഞ്ച്വറി കുറിച്ചു. 11 സിക്‌സറും എട്ട് ഫോറും സഹിതമാണ് അഭിഷേക് മൂന്നക്കം തൊട്ടത്. മേഘാലയ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം പത്തോവർ പൂർത്തിയാവും മുമ്പേ പഞ്ചാബ് മറികടന്നു.

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ ടോസ് നേടിയ മേഘാലയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവർ 142 റൺസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ മേഘാലയക്ക് പൊരുതാന്‍ സമയം കൊടുക്കാതിരുന്ന പഞ്ചാബ് അനായാസം വിജയമെത്തിപ്പിടിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബിന്റെ വിജയം.

ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് അഭിഷേകിന്‍റേത് മുഷ്താഖ അലി ട്രോഫിയിലെ വേഗമെറിയ സെഞ്ച്വറി എന്ന നേട്ടത്തിലും താരം തൊട്ടു. നേരത്തേ ബോളിങ്ങിലും അഭിഷേക് തിളങ്ങിയിരുന്നു. നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.

Similar Posts