< Back
Sports

Sports
കോമൺ വെൽത്ത് ഗെയിംസ്; മലയാളി താരം സാജൻ പ്രകാശ് പുറത്ത്
|29 July 2022 6:27 PM IST
50 മീറ്റർ ബട്ടർ ഫ്‌ളൈ വിഭാഗത്തിലാണ് ഹീറ്റ്‌സിൽ തന്നെ താരം പുറത്തായത്
ബര്‍മിങ്ഹാം: ആരാധകരെ നിരാശയിലാഴ്ത്തി കോമൺ വെൽത്ത് ഗെയിംസ് നീന്തലിൽ മലയാളി താരം സാജൻ പ്രകാശ് പുറത്ത്. 50 മീറ്റർ ബട്ടർ ഫ്‌ളൈ വിഭാഗത്തിലാണ് ഹീറ്റ്‌സിൽ തന്നെ താരം പുറത്തായത്. എട്ടു പേർ പങ്കെടുത്ത ഹീറ്റ്‌സിൽ അവസാനമായാണ് സാജൻ ഫിനിഷ് ചെയ്തത്. 25.01 സെക്കൻഡിലാണ് സാജൻ മത്സരം പൂർത്തിയാക്കിയത്.
എന്നാല്‍ ആരാധകര്‍ക്ക് ആശ്വാസമായി പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിയിൽ പ്രവേശിച്ചു. ഹീറ്റ്‌സിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് നടരാജ് സെമി ബെർത്ത് ഉറപ്പിച്ചത്. 54.68 സെക്കന്‍റിലാണ് താരം മത്സരം പൂർത്തിയാക്കിയത്.