< Back
Sports
ഗോദയില്‍ സ്വര്‍ണ്ണ വേട്ട; ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം കൂടി
Sports

ഗോദയില്‍ സ്വര്‍ണ്ണ വേട്ട; ഗുസ്തിയില്‍ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണം കൂടി

Web Desk
|
5 Aug 2022 11:50 PM IST

പുരുഷൻമാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ ദീപക് പുനിയയും വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ സാക്ഷി മാലിക്കുമാണ് സ്വര്‍ണ്ണം നേടിയത്

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. പുരുഷൻമാരുടെ 86 കിലോ ഫ്രീസ്റ്റൈലിൽ ദീപക് പുനിയയും വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈൽ ഫൈനലിൽ സാക്ഷി മാലിക്കുമാണ് സ്വര്‍ണ്ണം നേടിയത്.

ഫൈനലിൽ പാകിസ്താന്‍റെ മുഹമ്മദ് ഇനാമിനെയാണ് ദീപക് പുനിയ തോല്‍പ്പിച്ചത്. കനേഡിയൻ താരം അന ഗോഡിനസിനെയാണ് സാക്ഷി മാലിക് തോല്‍പ്പിച്ചത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണമെഡലുകൾ ഒൻപതായി. നേരത്തേ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്‍രംഗ് പുനിയയും സ്വർണം നേടിയിരുന്നു

Related Tags :
Similar Posts