< Back
Cricket
ഇന്ത്യ മുഴുവൻ നിനക്ക് പിന്തുണയുമായുണ്ട് ടീമിലെ ബൗളറോട് സ്‌കോട്‌ലാൻഡ് വിക്കറ്റ്കീപ്പർ
Cricket

''ഇന്ത്യ മുഴുവൻ നിനക്ക് പിന്തുണയുമായുണ്ട്'' ടീമിലെ ബൗളറോട് സ്‌കോട്‌ലാൻഡ് വിക്കറ്റ്കീപ്പർ

Sports Desk
|
4 Nov 2021 10:10 PM IST

സ്റ്റമ്പ്‌ മൈക്കാണ് സ്‌കോട്ട്‌ലാൻഡ് വിക്കറ്റ് കീപ്പർ മാത്യൂ ക്രോസ് സഹതാരമായ ബൗളർ ക്രിസ് ഗ്രീവ്‌സിനോട് പറഞ്ഞ രസകരമായ കമൻറ് ഒപ്പിയെടുത്തത്

''ഇന്ത്യ മുഴുവൻ നിനക്ക് പിന്തുണയുമായുണ്ടെന്നും നന്നായി പന്തെറിഞ്ഞോയെന്നും ടീമിലെ ബൗളറോട് സ്‌കോട്‌ലാൻഡ് വിക്കറ്റ്കീപ്പർ. സ്റ്റമ്പിലെ മൈക്കാണ് സ്‌കോട്ട്‌ലാൻഡ് വിക്കറ്റ് കീപ്പർ മാത്യൂ ക്രോസ് സഹതാരമായ ബൗളർ ക്രിസ് ഗ്രീവ്‌സിനോട് പറഞ്ഞ രസകരമായ കമൻറ് ഒപ്പിയെടുത്തത്. ടി 20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് സംഭവം. ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ന്യുസിലാൻഡ് പരാജയപ്പെട്ടാൽ ഇന്ത്യക്ക് സെമിയിലെത്താൻ സാധ്യത വർധിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രോസിന്റെ കമൻറ്.

ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യ പോയൻറ് പട്ടികയിൽ പിറകിലാണ്. അഫ്ഗാനിസ്താനെതിരെയുള്ള മൂന്നാം മത്സരം ജയിച്ചെങ്കിലും ഇപ്പോഴും ടീം നാലാമതാണ്. കളിച്ച നാലു കളിയും ജയിച്ച പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. അഫ്ഗാൻ രണ്ടും ന്യൂസിലാൻഡ് മൂന്നും സ്ഥാനത്തുണ്ട്. റൺ നിരക്കടക്കം നിർണായകമാകുന്ന സാഹചര്യത്തിൽ മറ്റു ടീമുകളുടെ പ്രകടനം കൂടി ഇന്ത്യക്ക് നിർണായകമാണ്.

Similar Posts