< Back
Cricket
Rohit in middle order after 2170 days?; Former player predicts Indias batting order in Adelaide
Cricket

2170 ദിവസങ്ങൾക്ക് ശേഷം രോഹിത് മധ്യനിരയിൽ?; അഡ്‌ലൈഡിൽ ഇന്ത്യയുടെ ബാറ്റിങ് ഓർഡർ പ്രവചിച്ച് മുൻ താരം

Sports Desk
|
3 Dec 2024 9:14 PM IST

പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ രാഹുൽ-ജയ്‌സ്വാൾ ഓപ്പണിങ് സഖ്യം 201 റൺസ് കൂട്ടിചേർത്തിരുന്നു

അഡ്‌ലൈഡ്: ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ എങ്ങനെയാകും ബാറ്റിങ് ഓർഡർ. പെർത്ത് ടെസ്റ്റിൽ കളിക്കാനില്ലാതിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ മടങ്ങിയെത്തുമ്പോൾ ഓപ്പണിങ് റോളിൽ കെ.എൽ രാഹുൽ-യശസ്വി ജയ്‌സ്വാൾ സഖ്യം മാറുമോ. അതോ രോഹിത് മധ്യനിരയിലേക്ക് മാറുമോ. ഇക്കാര്യത്തിൽ സസ്‌പെൻസ് നിലനിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ.

അഡ്‌ലൈഡിലെ ഡേ-നൈറ്റ് ടെസ്റ്റിൽ രോഹിത് ഓപ്പണിങ് റോളിൽ ഇറങ്ങില്ലെന്ന് മഞ്ചരേക്കർ വ്യക്തമാക്കി. ''പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ടെസ്റ്റ് സന്നാഹ മത്സരത്തിൽ രോഹിത് ഓപ്പണിങ് റോളിൽ ഇറങ്ങിയിരുന്നില്ല. ഇതോടെ വനാരിക്കുന്ന ടെസ്റ്റിലും അദ്ദേഹം മധ്യനിരയിലാകും കളിക്കുകയെന്ന് വ്യക്തമാണ്. രണ്ടാം മത്സരം ആരംഭിക്കുമ്പോൾ രോഹിത് ടെസ്റ്റ് ക്രിക്കറ്റിൽ മധ്യനിരയിൽ കളിച്ചിട്ട് 2170 ദിവസമാകും''-സഞ്ജയ് മഞ്ചരേക്കർ യൂട്യൂബ് അഭിമുഖത്തില്ർ പറഞ്ഞു.

2018ലാണ് അവസാനമായി ഇന്ത്യൻ ക്യാപ്റ്റൻ മധ്യനിരയിൽ കളിച്ചത്. ബോക്‌സിങ് ഡേ ടെസ്റ്റിൽ ആറാമനായി ക്രീസിലെത്തിയ താരം ആദ്യ ഇന്നിങ്‌സിൽ 63 റൺസും നേടിയിരുന്നു. സമീപകാലത്തായി ടെസ്റ്റിൽ മികച്ച ഫോമിലല്ലാത്ത രോഹിതിന്റെ തിരിച്ചുവരവ് കൂടിയാണ് ആരാധകർ അഡ്‌ലൈഡിൽ പ്രതീക്ഷിക്കുന്നത്. പെർത്തിൽ ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാൾ-രാഹുൽ സഖ്യം രണ്ടാം ഇന്നിങ്‌സിൽ 201 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇന്ത്യൻ വിജയത്തിൽ നിർണായകമായും ഈയൊരു മികച്ച തുടക്കമായിരുന്നു.

Similar Posts