< Back
Cricket
16 പന്തിൽനിന്ന് 42; ഓസീസ് ബൗളർമാരെ പഞ്ഞിക്കിട്ട് ഫിൻ അലൻ
Cricket

16 പന്തിൽനിന്ന് 42; ഓസീസ് ബൗളർമാരെ പഞ്ഞിക്കിട്ട് ഫിൻ അലൻ

Web Desk
|
22 Oct 2022 3:30 PM IST

20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് കിവികൾ സ്വന്തമാക്കിയത്

കാൻബറ: ടി20 ലോകകപ്പ് സൂപ്പർ 12ലെ ആദ്യ പോരാട്ടത്തിൽ ഓസീസിനെതിരെ ന്യൂസിലാൻഡിന് മികച്ച സ്‌കോർ. 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് കിവികൾ സ്വന്തമാക്കിയത്. 92 റൺസെടുത്ത ഡെവൻ കോൺവേയും 42 റൺസെടുത്ത ഫിൻ അലനുമാണ് ന്യൂസിലാൻഡിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ടോസ് നേടിയ ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 16 പന്തിൽനിന്ന് മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 42 റൺസ് നേടിയ അലൻ തകർപ്പൻ തുടക്കമാണ് കിവികൾക്ക് നൽകിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ അലൻ പുറത്താകുമ്പോൾ 56 റൺസാണ് കിവികൾ നേടിയത്. പതിമൂന്നാം ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ കെയിൻ വില്യംസൺ (23 പന്തിൽനിന്ന് 23) പുറത്താകുമ്പോൾ സ്‌കോർബോര്‍ഡില്‍ 125 റൺസ്.

പിന്നാലെയെത്തിയ ഗ്ലൻ ഫിലിപ്‌സ് 12 റൺസെടുത്ത് പുറത്തായെങ്കിലും 13 പന്തിൽനിന്ന് 26 റൺസെടുത്ത ജെയിംസ് നീഷവും ഒരറ്റത്ത് തകർത്തു കളിച്ച കോൺവേയ്ക്ക് കൂട്ടായി. 58 പന്തിൽനിന്ന് രണ്ടും സിക്‌സറും ഏഴു ബൗണ്ടറിയും സഹിതമാണ് കോൺവേയുടെ 92 റൺസ്.

ഓസ്‌ട്രേലിയയ്ക്കായി നാല് ഓവറിൽ 41 റൺസ് വിട്ടു നൽകി ഹാസൽവുഡ് രണ്ടു വിക്കറ്റു വീഴ്ത്തി. ആഡം സാംബ നാലോവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റു വീഴ്ത്തി.

Similar Posts