< Back
Cricket
ന്യൂസിലന്‍ഡിനെ ഫോളോ ഓണിന് വിടാതിരുന്നത് എന്തുകൊണ്ട്? ദ്രാവിഡിന്‍റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
Cricket

ന്യൂസിലന്‍ഡിനെ ഫോളോ ഓണിന് വിടാതിരുന്നത് എന്തുകൊണ്ട്? ദ്രാവിഡിന്‍റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Web Desk
|
6 Dec 2021 10:16 PM IST

ന്യൂസിലന്‍ഡിനെതിരെ ഇന്നിങ്സ് വിജയം നേടാന്‍ അവസരം ഉണ്ടായിട്ടും അവരെ ഫോളോ ഓണിന് വിടാതെ ഇന്ത്യ ബാറ്റിങിനിറങ്ങിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കി പരിശീലകനായ ദ്രാവിഡ് തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച ലീഡ് നേടിയിട്ടും കിവീസിനെ ഫോളോ ഓണിലേക്ക് തള്ളിവിടാതിരുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടെസ്റ്റ്‌ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ റൺസ്‌ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ടീം നേടിയ ഏറ്റവും വലിയ ജയമായിരുന്നു മുംബൈയിലേത്. 374 റൺസിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ ടീം നേടിയത്. ജയത്തോടെ കിവീസിനെതിരെ ടെസ്റ്റ്‌ പരമ്പര നേട്ടം കൂടി സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനും മുഖ്യപരിശീലകനായി ആദ്യ പരമ്പര തന്നെ വിജയത്തോടെ തുടങ്ങാന്‍ കഴിഞ്ഞതിന് കോച്ച് ദ്രാവിഡിനും പ്രശംസകളുടെ പെരുമഴയാണ്.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്നിങ്സ് വിജയം നേടാന്‍ അവസരം ഉണ്ടായിട്ടും അവരെ ഫോളോ ഓണിന് വിടാതെ ഇന്ത്യ ബാറ്റിങിനിറങ്ങിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കി പരിശീലകനായ ദ്രാവിഡ് തന്നെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. ഈ ടെസ്റ്റ്‌ പരമ്പര വിജയം എല്ലാ ടീം അംഗങ്ങളുടെയും കഠിനമായ അധ്വാത്തിന്‍റെ കൂടി ഫലമാണെന്ന് പറഞ്ഞ ദ്രാവിഡ് എന്തുകൊണ്ടാണ് ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡ് ടീമിനെ വെറും 62 റൺസിൽ പുറത്താക്കിയിട്ടും ഡിക്ലയർ ചെയ്യാതെയിരുന്നതെന്നും കൂടി വിശദമാക്കി.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 325 റൺസ്‌ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കിവീസ് വെറും 62 റൺസിന് എല്ലാവരും പുറത്തായിരുന്നു. എങ്കിലും വീണ്ടും രണ്ടാം ദിനം ബാറ്റിങ് ആരംഭിക്കാൻ ഇന്ത്യന്‍ ടീം തീരുമാനിക്കുകയായിരുന്നു. 'കിവീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാനും ഇന്നിങ്സ് ജയം നേടാനും മികച്ച അവസരമായിരുന്നു. എന്നാൽ ടീമിലെ യുവ താരങ്ങൾക്കെല്ലാം അവസരം ലഭിക്കാനായി ഈ ഒരു സാഹചര്യം ഉപയോഗിക്കാമെന്നാണ് പരിശീലകന്‍ എന്ന നിലയില്‍‌ എനിക്ക് തോന്നിയത്. ഭാവിയിൽ താരങ്ങള്‍ക്കെല്ലാം കരിയറിൽ ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യത്തെ നേരിടേണ്ടി വരും. അപ്പോള്‍ ചാലഞ്ചിങ് കണ്ടീഷനില്‍ കളിക്കാന്‍ ഇതുപോലയെുള്ള അവസരങ്ങള്‍ അവര്‍ക്ക് ഉപയോഗപ്രദമാകും. ഇതവരുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കും. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ദ്രാവിഡ് പറഞ്ഞു.

Similar Posts