< Back
Cricket
ഞാൻ പങ്കുവെച്ചത് തെറ്റായ വിവരം; കോഹ്‌ലിയുടെ കുടുംബത്തെ കുറിച്ചുള്ള പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ഡിവില്ലേഴ്‌സ്
Cricket

'ഞാൻ പങ്കുവെച്ചത് തെറ്റായ വിവരം'; കോഹ്‌ലിയുടെ കുടുംബത്തെ കുറിച്ചുള്ള പ്രതികരണത്തിൽ മലക്കം മറിഞ്ഞ് ഡിവില്ലേഴ്‌സ്

Web Desk
|
9 Feb 2024 4:50 PM IST

കുടുംബമാണ് പ്രധാനം, ഞാൻ വലിയൊരു തെറ്റ് ചെയ്തു, വാസ്തവവിരുദ്ധമായ കാര്യം യുട്യൂബിലൂടെ പങ്കുവെച്ചുവെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു.

വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമ്മയും രണ്ടാം കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലേഴ്‌സ്. കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലിയുടെ സുഹൃത്ത് കൂടിയായ എബിഡി ഇത്തരമൊരു പ്രതികരണം നടത്തിയത്. ഇത് വലിയതോതിൽ ചർച്ചയായതോടെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.

കുടുംബമാണ് പ്രധാനം, ഞാൻ വലിയൊരു തെറ്റ് ചെയ്തു, വാസ്തവവിരുദ്ധമായ കാര്യം യുട്യൂബിലൂടെ പങ്കുവെച്ചുവെന്നും ഡിവില്ലേഴ്‌സ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നിന്നുള്ള പിൻമാറ്റത്തിന്റെ കാരണം അറിയില്ലെന്നും താരം പറഞ്ഞു. എനിക്ക് ചെയ്യാൻ കഴിയാവുന്ന കാര്യം അദ്ദേഹത്തിന് ആശംസ നേരുകയാണെന്നും മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു. ഈ ഇടവേളയുടെ കാര്യം എന്തായാലും വിരാടിനെ പിന്തുണക്കുന്ന, ക്രിക്കറ്റ് ആസ്വദിക്കുന്നവർ അദ്ദേഹത്തിനൊപ്പം നിൽക്കണം. ശക്തമായി അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു-ഡിവില്ലേഴ്‌സ് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. അവസാന മൂന്ന് ടെസ്റ്റിലേക്കും മടങ്ങിയെത്തില്ലെന്നാണ് റിപ്പോർട്ട്. ഈമാസം 15ന് രാജ്‌കോട്ടിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്.

Similar Posts