< Back
Cricket
ഓസ്ട്രേലിയയിൽ തീരുമാനങ്ങളെടുത്തത് ഞാൻ,ക്രെഡിറ്റ് തട്ടിയെടുത്തത് മറ്റ് ചിലർ;തുറന്നടിച്ച് രഹാനെ
Cricket

'ഓസ്ട്രേലിയയിൽ തീരുമാനങ്ങളെടുത്തത് ഞാൻ,ക്രെഡിറ്റ് തട്ടിയെടുത്തത് മറ്റ് ചിലർ';തുറന്നടിച്ച് രഹാനെ

Web Desk
|
10 Feb 2022 6:22 PM IST

ഓസ്ട്രേലിയൻ പര്യടനത്തിൽ ഞാൻ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയാം. അതെല്ലാം വിളിച്ചു പറയുകയും ക്രഡിറ്റ് എടുക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല

ചരിത്രം തിരുത്തിയ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ വിജയത്തിൽ തന്റെ തീരുമാനങ്ങളാണ് നിർണായകമായതെന്നും എന്നാൽ, ജയിച്ചതിന്റെ ക്രഡിറ്റ് മറ്റ് പലരും തട്ടിയെടുത്തതായി അജിങ്ക്യാ രഹാനെ. എന്റെ കരിയർ അവസാനിച്ചു എന്ന് പറയുന്നവർക്ക് കളി എന്താണെന്ന് അറിയില്ലെന്നും രഹാനെ പറഞ്ഞു. എന്റെ കരിയർ അവസാനിച്ചു എന്ന് ആരെങ്കിലും പറയുമ്പോൾ ഞാൻ അവരെ നോക്കി ചിരിക്കുകയേയുള്ളൂ. കളി അറിയാവുന്നവർ ഒരിക്കലും അങ്ങനെ പറയില്ല.

ഓസ്ട്രേലിയയിൽ എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം. അതിന് മുൻപ് റെഡ് ബോളിൽ ഞാൻ നൽകിയ സംഭാവനകൾ എന്താണെന്നുമറിയാം. കളിയെ സ്നേഹിക്കുന്നവർ വിവേകത്തോടെയേ സംസാരിക്കുകയുള്ളു, രഹാനെ പറയുന്നു.

ഓസ്ട്രേലിയൻ പര്യടനത്തിൽ ഞാൻ എന്താണ് ചെയ്തത് എന്ന് എനിക്ക് അറിയാം. അതെല്ലാം വിളിച്ചു പറയുകയും ക്രഡിറ്റ് എടുക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല. അതെ, ഞാൻ എടുത്ത ചില തീരുമാനങ്ങളുണ്ട്, എന്നാൽ മറ്റ് പലരുമാണ് അതിന്റെ ക്രഡിറ്റ് എടുത്തത്. പരമ്പര ജയിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് പ്രധാനം എന്നും രഹാനെ പറഞ്ഞു. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ നേടിയിരുന്നു.

Related Tags :
Similar Posts