< Back
Cricket
All the players in the team have retired; UAE makes a rare move to win T20
Cricket

'ടീമിലെ എല്ലാതാരങ്ങളും റിട്ടയേർഡ് ഔട്ട്' ; ടി20 വിജയത്തിനായി അപൂർവ്വ നീക്കവുമായി യുഎഇ

Sports Desk
|
10 May 2025 8:31 PM IST

വനിതാ ടി20 ലോകകപ്പിനുള്ള ഏഷ്യൻ ക്വാളിഫയേഴ്സ് മത്സരത്തിനിടെയാണ് വിചിത്ര സംഭവമുണ്ടായത്.

ബാങ്കോക്ക്: അന്താരാഷ്ട്ര ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചകൾക്കാണ് വനിതാ ടി20 ലോകകപ്പ് ഏഷ്യാ റിജ്യൺ ക്വാളിഫയർ മത്സരം സാക്ഷ്യംവഹിച്ചത്. ഖത്തറിനെതിരായ മത്സരത്തിൽ സ്വന്തം ടീമിലെ മുഴുവൻ താരങ്ങളേയും റിട്ടയേർഡ് ഔട്ടാക്കിയാണ് യുഎഇ മത്സരം വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വിക്കറ്റ് പോകാതെ 192 റൺസെടുത്ത് നിൽക്കെയായിരുന്നു നാടകീയ സംഭവങ്ങൾ. 55 പന്തിൽ 113 റൺസെടുത്ത ക്യാപ്റ്റൻ ഇഷ ഒസ റിട്ടയേർഡ് ഔട്ടായി ആദ്യം മടങ്ങി. പിന്നാലെ അർധ സെഞ്ച്വറി നേടിയ തീർഥ സതീഷും(74) പവലിയനിലേക്ക് തിരിഞ്ഞുനടന്നു.

മഴഭീഷണി നിലനിൽക്കുന്നതിനാൽ അർഹിച്ച മത്സരം തോൽക്കാതാരിക്കാനായിരുന്നു ഈ തീരുമാനം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ സാധിക്കാത്തതിനാൽ യുഎഇ ബാറ്റർമാരെല്ലാം നിരനിരയായി റിട്ടയേർഡ് ഔട്ടായി. 193 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഖത്തർ 11.1 ഓവറിൽ 29 റൺസിന് ഓൾഔട്ടായി. യുഎഇക്ക് 163 റൺസിന്റെ ആധികാരിക ജയം. ക്രിക്കറ്റിലെ അപൂർവ്വ കാഴ്ചകൂടിയായിത്. നേരത്തെ മലേഷ്യയേയും യുഎഇ തോൽപിച്ചിരുന്നു.

Similar Posts