< Back
Cricket
ഒറ്റക്കൈ കൊണ്ട് അമ്പരപ്പിച്ച് റായിഡു: പറക്കും ക്യാച്ച്
Cricket

ഒറ്റക്കൈ കൊണ്ട് അമ്പരപ്പിച്ച് റായിഡു: പറക്കും ക്യാച്ച്

Web Desk
|
13 April 2022 10:03 AM IST

ബാംഗ്ലൂർ ബാറ്റിങിനിടെ ചെന്നൈയുടെ ഫീൽഡിങും ടീമിന്റെ രക്ഷക്കെത്തി. അതിലൊന്നായിരുന്നു അമ്പാട്ടി റായിഡുവിന്റെ മിന്നൽ ക്യാച്ച്.

മുംബൈ: ഈ സീസണിലെ ആദ്യ ജയമാണ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർകിങ്‌സ് സ്വന്തമാക്കിയത്. 23 റൺസിന്റെ ജയം രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റൻസിയിലെ ആദ്യ ജയം കൂടിയായി. ശിവം ദുബെയും റോബിൻ ഉത്തപ്പയും ചേർന്നാണ് മത്സരം ചെന്നൈയുടെ വരുതിയിലാക്കിയത്. ഇതിൽ ശിവം ദുബെ ആയിരുന്നു അപകടകാരി. 95 റൺസാണ് ദുബെ നേടിയത്. ഉത്തപ്പ 88 റൺസും സ്വന്തമാക്കി.

ഇരുവരും കത്തിക്കയറിയപ്പോൾ ചെന്നൈ സ്‌കോർബോർഡിൽ എത്തിച്ചേർന്നത് 216 റൺസ്. അതും നാല് വിക്കറ്റ് നഷ്ടത്തിൽ. എന്നാൽ മറുപടി ബാറ്റിങിൽ ബാംഗ്ലൂരിന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. 20 ഓവർ പൂർത്തിയായപ്പോൾ ബാംഗ്ലൂരിന് നേടാനായത് 193 റൺസ്. ഒമ്പത് വിക്കറ്റും നഷ്ടമായി. ബാംഗ്ലൂർ ബാറ്റിങിനിടെ ചെന്നൈയുടെ ഫീൽഡിങും ടീമിന്റെ രക്ഷക്കെത്തി. അതിലൊന്നായിരുന്നു അമ്പാട്ടി റായിഡുവിന്റെ മിന്നൽ ക്യാച്ച്.

16ാം ഓവറിലായിരുന്നു കണ്ടിരുന്നവരെയെല്ലാം അമ്പരപ്പിച്ച റായിഡുവിന്റെ ക്യാച്ച് പിറന്നത്. ആകാശ് ദീപ് ആണ് റായിഡുവിന്റെ മിന്നൽ ക്യാച്ചിൽ പുറത്തായത്. പന്ത് എറിഞ്ഞത് രവീന്ദ്ര ജഡേജ. എന്നാൽ പന്തിനെ ആകാശ് ദീപ് കളിച്ചെങ്കിലും അമ്പാട്ടി റായിഡു പറന്ന് ഒറ്റക്കൈ കൊണ്ട് പിടികൂടുകയായിരുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍മാരും കളി വിദഗ്ധരുമൊക്കെ വാഴ്ത്തുകയാണ് ഈ ക്യാച്ചിനെ.

Summary- 'Catch of the season': Ambati Rayudu's one-handed stunner goes viral

Related Tags :
Similar Posts