< Back
Cricket
രോഹിതിനെ അശ്വിൻ മടക്കി: ഗ്യാലറിയിൽ റിത്വികയെ ആശ്വസിപ്പിച്ച് പ്രീതി
Cricket

രോഹിതിനെ അശ്വിൻ മടക്കി: ഗ്യാലറിയിൽ റിത്വികയെ ആശ്വസിപ്പിച്ച് പ്രീതി

Web Desk
|
1 May 2022 12:28 PM IST

അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങിയപ്പോള്‍ ഗ്യാലറിയില്‍ മുംബൈ ക്യാപ്റ്റന്റെ ഭാര്യയെ ആശ്വസിപ്പിച്ചത് അശ്വിന്റെ ഭാര്യ.

മുംബൈ: സീസണിലെ ആദ്യ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് മുംബൈ തുടര്‍ച്ചയായ എട്ട് പരാജയങ്ങള്‍ക്ക് ശേഷം ആദ്യമായി ജയിച്ചുകയറിയത്. 35ാം ജന്മദിനത്തില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്ന് ആശ്വാസിക്കാനും രോഹിതിനായി. എന്നാല്‍ ബാറ്റിങ്ങില്‍ രോഹിതിന് തിളങ്ങാനായില്ല.

അഞ്ച് പന്തുകളുടെ ആയുസെ രോഹിത് ശര്‍മ്മയ്ക്കുണ്ടായിരുന്നുള്ളൂ. നേടിയത് വെറും രണ്ട് റണ്‍സും. ഇന്ത്യന്‍ വെറ്റററന്‍ സ്പിന്നര്‍ ആര്‍. അശ്വിനാണ് രോഹിതിനെ മടക്കിയത്. രോഹിതിനെ അശ്വിന്‍, ഡാരിയല്‍ മിച്ചലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഈ സമയം ഗ്യാലറിയില്‍ നിന്ന് വന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

അശ്വിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങിയപ്പോള്‍ ഗ്യാലറിയില്‍ മുംബൈ ക്യാപ്റ്റന്റെ ഭാര്യയെ ആശ്വസിപ്പിച്ചത് അശ്വിന്റെ ഭാര്യ. സങ്കടഭാവത്തില്‍ ഇരുന്ന റിത്വികയെ അശ്വിന്റെ ഭാര്യ പ്രീതി ആശ്വസിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. പൊതുവെ മുംബൈയുടെ എല്ലാ മത്സരങ്ങള്‍ വീക്ഷിക്കാനും രോഹിതിന്റെ കുടുംബം എത്താറുണ്ട്.

അതേസമയം രാജസ്ഥാനുയര്‍ത്തിയ 159 റണ്‍സിന്‍റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെയാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. സൂര്യകുമാര്‍ യാദവിന്‍റെ മികച്ച ഇന്നിങ്സാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പടെ സൂര്യകുമാര്‍ യാദവ് 39 പന്തില്‍ 51 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായ മുംബൈ പതിവ് പല്ലവി ആവര്‍ത്തിക്കുമെന്ന് തോന്നിച്ചെങ്കിലും രക്ഷകനായി സൂര്യകുമാര്‍ യാദവെത്തുകയായിരുന്നു.

Summary- Ashwin's wife Prithi hugs Ritika after RR off-spinner dismisses MI skipper Rohit Sharma

Related Tags :
Similar Posts