< Back
Cricket
Indias squad for Asia Cup: Gill named vice-captain, Sanju in squad, Bumrah back
Cricket

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമായി; ഗിൽ വൈസ് ക്യാപ്റ്റൻ, സഞ്ജു സ്‌ക്വാഡിൽ, ബുംറ തിരിച്ചെത്തി

Sports Desk
|
19 Aug 2025 3:31 PM IST

ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യർക്ക് ടീമിൽ ഇടംലഭിച്ചില്ല

ന്യൂഡൽഹി: അടുത്ത മാസം ഒൻപത് മുതൽ യുഎഇ വേദിയാകുന്ന ഏഷ്യാകപ്പ് ടി 20 ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ടെസ്റ്റ് ടീം നായകനായ ശുഭ്മാൻ വൈസ് ക്യാപ്റ്റായി സ്‌ക്വാഡിൽ മടങ്ങിയെത്തി. അതേസമയം, കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ശ്രേയസ് അയ്യരെ സ്‌ക്വാഡിലേക്ക് പരിഗണിച്ചില്ല.

യശസ്വി ജയ്‌സ്വാളാണ് പുറത്തായ മറ്റൊരു പ്രധാന താരം. ഇതോടെ ഓപ്പണിങിൽ സഞ്ജു-അഭിഷേക് ശർമ കൂട്ടുകെട്ട് തുടരും. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിനേയും പരിഗണിച്ചില്ല. ഹർഷിത് റാണയാണ് പകരം ഇടംപിടിച്ചത്.

ടീം: സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ(വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ,തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ(വിക്കറ്റ്കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്

Similar Posts