< Back
Cricket
World Test Championship final; Aussies start, lose four wickets
Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസീസിന്റെ തുടക്കംപാളി, നാല് വിക്കറ്റ് നഷ്ടം

Sports Desk
|
11 Jun 2025 5:15 PM IST

മാർക്കോ ജാൻസനും റബാഡയും ദക്ഷിണാഫ്രിക്കക്കായി രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്‌ത്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ നിലവിലെ ചാമ്പ്യൻമാർ 67-4 എന്ന നിലയിലാണ്. ഓപ്പണർ ഉസ്മാൻ ഖ്വാജ പൂജ്യത്തിന് മടങ്ങി. മാർക്ക് ലബുഷെയിൻ(17), കാമറൂൺ ഗ്രീൻ(4), ട്രാവിസ് ഹെഡ്(11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 26 റൺസുമായി സ്റ്റീവൻ സ്മിത്താണ് ക്രീസിലുള്ളത്.


നേരത്തെ ടോസ് നേടിയ പ്രോട്ടീസ് നായകൻ ടെംബ ബവുമ ആസ്‌ത്രേലിയയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാൽ ഏഴാം ഓവറിൽ കഗിസോ റബാഡയിലൂടെ ദക്ഷിണാഫ്രിക്ക ഓസീസിന് ആദ്യ പ്രഹരമേൽപ്പിച്ചു. ഉസ്മാൻ ഖ്വാജയെ(0) സ്ലിപ്പിൽ ബെഡിങ്ഹാമിന്റെ കൈകളിലെത്തിച്ചു. നാല് റൺസ് ചേർക്കുന്നതിനിടെ കാമറൂൺ ഗ്രീനിനെയും വീഴ്ത്തി റബാഡ പ്രോട്ടീസുകാർക്ക് മികച്ച തുടക്കം നൽകി. 17ാം ഓവറിലെ അവസാന പന്തിൽ ലബുഷെയിനെ(17) മാർക്കോ ജാൻസൻ വിക്കറ്റ് കീപ്പർ വെരെയിനെയുടെ കൈകളിലെത്തിച്ചു. ലഞ്ചിന് പിരിയുന്നതിന് തൊട്ടുമുൻപായി(11) ട്രാവിഡ് ഹെഡിനെ കൂടി നഷ്ടമായതോടെ ഓസീസ് നില പരുങ്ങലിലായി.

Similar Posts