< Back
Cricket
മൂണിയും മഗ്രാത്തും തിളങ്ങി; ഇന്ത്യയെ തകര്‍ത്ത് ഓസീസ്
Cricket

മൂണിയും മഗ്രാത്തും തിളങ്ങി; ഇന്ത്യയെ തകര്‍ത്ത് ഓസീസ്

Sports Desk
|
9 Oct 2021 7:54 PM IST

ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി- 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി

ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി- 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തകർത്തത്. 33 പന്തിൽ 42 റൺസെടുത്ത തഹ്ലിയ മഗ്രാത്തിന്‍റെയും 36 പന്തില്‍ 34 റണ്‍സെടുത്ത ബെത് മൂണിയുടേയും പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ 118 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 37 റൺസെടുത്ത പൂജാ വസ്‌ട്രേക്കറും 28 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. മൂന്ന് പേർക്കൊഴികെ ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല. ഓസ്‌ട്രേലിക്കായി വ്‌ലാമിനികും മോളിനെക്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരിൽ ഓസ്‌ട്രേലിയ 1-0 ന് മുന്നിലെത്തി. ഒന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. നാളെ ജയിച്ചാൽ ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താം.

Related Tags :
Similar Posts