< Back
Cricket
ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയക്ക് 146 റൺസ് വിജയം
Cricket

ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയക്ക് 146 റൺസ് വിജയം

Sports Desk
|
17 Jan 2022 12:15 AM IST

ആദ്യ ഇന്നിംഗ്‌സിൽ ആസ്‌ട്രേലിയക്കായി സെഞ്ച്വറി നേടിയ ട്രാവിഡ് ഹെഡാണ് കളിയിലെയും പരമ്പരയിലെയും താരം

ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാം ആഷസ് ടെസ്റ്റിൽ ആസ്‌ട്രേലിയക്ക് 146 റൺസ് വിജയം. ഹൊബാർട്ടിലെ ബെല്ലെരീവ് ഓവലിൽ നടന്ന മത്സരത്തിലെ വിജയത്തോടെ 4-0 ത്തിന് പരമ്പരയും ആസ്‌ട്രേലിയ സ്വന്തമാക്കി. 271 റൺസെന്ന ലക്ഷ്യം നേടാനിറങ്ങിയ ഇംഗ്ലണ്ടിനെ 124 റൺസിന് പുറത്താക്കുകയായിരുന്നു. കാമറൂൺ ഗ്രീ, സ്‌കോട്ട് ബോൾലാൻഡ്, പാറ്റ് കുമ്മിൻസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റെടുത്തു.

36 റൺസ് നേടിയ സാക് ക്രാവ്‌ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ആദ്യ ഇന്നിംഗ്‌സിൽ ആസ്‌ട്രേലിയക്കായി സെഞ്ച്വറി നേടിയ ട്രാവിഡ് ഹെഡാണ് കളിയിലെയും പരമ്പരയിലെയും താരം.

Australia won the fifth Ashes Test by 146 runs against England.

Similar Posts