< Back
Cricket
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്ക് അപകടത്തിൽ പരിക്ക്‌
Cricket

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്ക് അപകടത്തിൽ പരിക്ക്‌

Web Desk
|
29 Nov 2021 4:22 PM IST

ഡിസംബർ എട്ടിന് ഗാബയിൽ ആരംഭിക്കുന്ന ആഷസ് ടെസ്റ്റിനുള്ള കമന്ററി ടീമിൽ വോണുമുണ്ട്.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്കപകടത്തിൽ പരിക്ക്. മകൻ ജാക്‌സണിനെയും കൂട്ടി ബൈക്കിൽ സഞ്ചരിക്കവേയാണ് 52 കാരനായ മുൻ മാന്ത്രിക സ്പിന്നർക്ക് പരിക്കേറ്റത്. ബൈക്കിൽ നിന്ന് വീണ് 15 മീറ്ററോളം വോൺ തെറിച്ചു പോയിരുന്നു. നട്ടെല്ലിനോ കാലിനോ പൊട്ടലുണ്ടതായി താരത്തിന് സംശയമുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടി.

എന്നാൽ പരിശോധനയിൽ കാര്യമായ പരിക്കുകളില്ലെന്ന് വ്യക്തമായതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ശരീരത്തിൽ പലയിടത്തും വേദനയുണ്ടെന്ന് വോൺ പ്രതികരിച്ചു. 2008 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വോൺ നിലവിൽ ക്രിക്കറ്റ് കമന്റേറ്ററാണ്. ഡിസംബർ എട്ടിന് ഗാബയിൽ ആരംഭിക്കുന്ന ആഷസ് ടെസ്റ്റിനുള്ള കമന്ററി ടീമിൽ വോണുമുണ്ട്.

Summary: Australian legendary Spinner Shane warne injured in bike accident

Similar Posts