< Back
Cricket
അക്‌സർ പട്ടേലിന്റെ പരിക്ക്; പാകിസ്താനെതിരെ ഇന്ത്യക്ക് തിരിച്ചടി
Cricket

അക്‌സർ പട്ടേലിന്റെ പരിക്ക്; പാകിസ്താനെതിരെ ഇന്ത്യക്ക് തിരിച്ചടി

Sports Desk
|
20 Sept 2025 5:37 PM IST

ദുബൈ: പാകിസ്താനെതിരെയുള്ള സൂപ്പർ ഫോർ മത്സരത്തിൽ അക്‌സർ പട്ടേൽ കളിച്ചേക്കില്ല. ഒമാനെതിരായ ഗ്രൂപ്പ് മത്സരത്തിൽ തലക്കേറ്റ പരിക്ക് താരത്തിന് വിനയായേക്കും. അബു ദാബിയിൽ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ ക്യാച്ചിനായി ശ്രമിക്കുമ്പോഴാണ് പരിക്ക് പറ്റിയത്. 15ാം ഓവറിൽ ഒമാൻ ബാറ്റ്സ്മാൻ ഹമ്മദ് മിർസയുടെ ക്യാച്ച് എടുക്കാൻ ശ്രമിക്കവേ പുറകിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽ താരത്തിന് കൗഴപ്പങ്ങളൊന്നുമില്ല എന്ന് ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി ദിലീപ് വ്യക്തമാക്കി. പക്ഷെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ താരമുണ്ടാകുമോ എന്നത് സംശയമായി നിൽക്കുന്നുവെന്ന് ഈഎസ്പിഎൻ ക്രിക്ഇൻഫൊ റിപ്പോർട്ട് ചെയ്യുന്നു. അക്‌സർ പട്ടേൽ പുറത്തിരുന്നാൽ രണ്ടു സ്പിന്നർമാരുമായി ഇന്ത്യക്ക് ഇറങ്ങേണ്ടിവരും. ബെഞ്ചിലുള്ള മറ്റു ഓപ്ഷനുകൾ റിയാൻ പരാഗും വാഷിംഗ്‌ടൺ സുന്ദറുമാണ്.

സൂപ്പർ ഫോറിലേ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഞായറാഴ്ച പാകിസ്ഥാനെയ്‌തിരെ നടക്കുക. പാകിസ്താനുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു.

Similar Posts