< Back
Cricket
johny bairstow
Cricket

മുംബൈ േപ്ല ഓഫിലെത്തിയാൽ വിൽ ജാക്സ് പോകും, ബെയർസ്റ്റോ വരും

Sports Desk
|
15 May 2025 9:28 PM IST

മുംബൈ: മുംബൈ ഇന്ത്യൻസ് ​േപ്ല ഓഫിലേക്ക് മുന്നേറിയാൽ ഇംഗ്ലീഷ് താരം വിൽ ജാക്സിന് പകരക്കാരനായി ​ജോണി ബെയർസ്റ്റോ എത്തുമെന്ന് റിപ്പോർട്ട്. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎൻ ക്രിക്ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയുള്ളതിനാൽ ഐപിഎൽ ലീഗ് മത്സരങ്ങൾക്ക് ശേഷം വിൽ ജാക്സ് നാട്ടിലേക്ക് മടങ്ങും. അങ്ങനെ സംഭവിച്ചാൽ ജാക്സിന് പകരക്കാരനായി ബെയർസ്റ്റോയെ എത്തിക്കാനുള്ള നീക്കത്തിലാണ് മുംബൈ.

ഇംഗ്ലീഷ് താരമായ ജോണി ബെയർസ്റ്റോ മെഗാലേലത്തിൽ അൺസോൾഡായത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. 2024 ജൂണിന് ശേഷം ബെയർസ്റ്റോ ഇംഗ്ലീഷ് കുപ്പായമണിഞ്ഞിട്ടില്ല. പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി ബെയർസ്റ്റോ 50 മത്സരങ്ങൾ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ നിന്നും ഈ സീസണിൽ മുംബൈയിലെത്തിയ വിൽജാക്സ് ടീമിലെ പ്രധാന സാന്നിധ്യമാണ്. 12ൽ 11 മത്സരങ്ങളിലും കളത്തിലിറങ്ങിയ ജാക്സ് 195 റൺസ് നേടുകയും അഞ്ചുവിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

12 മത്സരങ്ങളിൽ നിന്നും 14 പോയന്റുള്ള മുംബൈക്ക് ​േപ്ലഓഫ് ഇനിയും ഉറപ്പായിട്ടില്ല. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ​േപ്ല ഓഫ് ഉറപ്പാക്കാനാകൂ. ഒരു മത്സരത്തിൽ മാത്രം വിജയിക്കുന്ന പക്ഷം മറ്റുടീമുകളുടെ ഫലം കൂടി ആശ്രയിക്കേണ്ടിവരും

Similar Posts