< Back
Football
ജയിച്ച് കളി അവസാനിപ്പിച്ച് ബംഗളൂരു എഫ്.സി: തോറ്റു ഈസ്റ്റ് ബംഗാളും
Football

ജയിച്ച് കളി അവസാനിപ്പിച്ച് ബംഗളൂരു എഫ്.സി: തോറ്റു ഈസ്റ്റ് ബംഗാളും

Web Desk
|
5 March 2022 9:45 PM IST

എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിൻ്റെ വിജയം. ബംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എസ്.സി.ഈസ്റ്റ് ബംഗാളിനെതിരേ ബംഗളൂരു എഫ്.സിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരുവിൻ്റെ വിജയം. ബംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഗോള്‍ നേടിയത്. ഇതോടെ ബംഗളൂരുവിന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഈ സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചു.

24ാം മിനുട്ടിലാണ് ഛേത്രി ഐ എസ് എല്ലിലെ തന്റെ 51ാമത്തെ ഗോള്‍ നേടിയത്. ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഛേത്രി. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഈസ്റ്റ് ബംഗാള്‍ വിജയിച്ചത്. അതേസമയം വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ബംഗളൂരുവിന് സാധിച്ചു. നിലവില്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ടീം. 20 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും നേടിയ ബംഗളൂരു ഏഴ് തോല്‍വിയും ഏറ്റുവാങ്ങി. 29 പോയന്റാണ് ആകെ സമ്പാദ്യം.

അതേസമയം അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. എട്ട് മത്സരങ്ങളില്‍ സമനില നേടിയപ്പോള്‍ 11 എണ്ണത്തില്‍ ടീം തോറ്റു. വെറും 11 പോയന്റാണ് ഈസ്റ്റ് ബംഗാളിന്റെ സമ്പാദ്യം. ലീഗിലെ അവസാന സ്ഥാനക്കാരും ഈസ്റ്റ് ബംഗാള്‍ തന്നെ.

Related Tags :
Similar Posts