< Back
Cricket
ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിച്ചു
Cricket

ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20യിൽ നിന്ന് വിരമിച്ചു

Web Desk
|
17 July 2022 7:17 PM IST

33കാരനായ തമീം ഇഖ്ബാൽ 78 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽനിന്ന് 1758 റൺസ് നേടിയിട്ടുണ്ട്

ബംഗ്ലാദേശ് ഓപ്പണർ തമീം ഇഖ്ബാൽ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെയാണ് തമീം ഇക്കാര്യം അറിയിച്ചത്. ''ദയവായി എന്നെ ഇന്ന് മുതൽ ടി20യിൽ നിന്ന് വിരമിച്ചതായി പരിഗണിക്കൂ, എല്ലാവർക്കും നന്ദി''- തമീം ഫേസ്ബുക്കിലൂടെ അറിയിച്ചു. 2020 മാർച്ചിൽ സിംബാബ്വെയ്‌ക്കെതിരെ കളിച്ച ശേഷം തമീം പിന്നെ ടി20 കളിച്ചിരുന്നില്ല.

33കാരനായ തമീം ഇഖ്ബാൽ 78 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽനിന്ന് 1758 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഏഴ് അർദ്ധ സെഞ്ച്വറികളും അദ്ദേഹം ടി20യിൽ ബംഗ്ലാദേശിനായി നേടി. ടി20യിൽ സെഞ്ച്വറി നേടിയ ഏക ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ കൂടിയാണ് തമീം.

Similar Posts