< Back
Cricket
​​ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട; ഐസിസി തീരുമാനം ബിസിബിയെ അറിയിച്ചു
Cricket

​​'ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട'; ഐസിസി തീരുമാനം ബിസിബിയെ അറിയിച്ചു

Sports Desk
|
21 Jan 2026 8:23 PM IST

മുംബൈ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി. ഇന്ന് നടന്ന ഐസിസി ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ ഇന്ത്യയിൽ സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങളുടെ വേദി മാറ്റാനായി ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു.

'നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ ഐസിസി ടി20 ലോകകപ്പ് മുന്നോട്ട് പോകും. ബംഗ്ളദേശിന്റെ മത്സരങ്ങൾ ഇടയിൽ തന്നെ നടക്കും' പ്രസ് റിലീസിലൂടെ ഐസിസി അറിയിച്ചു. നേരത്തെ ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാനായി ബിസിബി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ബംഗ്ലാദേശിന്റെ ആവശ്യങ്ങൾ സമ്മതിക്കില്ല എന്നും വേദി മാറ്റാൻ നിർവാഹമില്ല എന്നുമാണ് ഐസിസി ഇന്നത്തെ യോഗത്തിൽ തീരുമാനമെടുത്തു. അതിനിടയിൽ പാകിസ്താൻ ബംഗ്ലാദേശിന് പിന്തുണയുമായി രംഗത്ത് വന്നു എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബംഗ്ലാദേശ് താരങ്ങൾക്കോ, മാധ്യമ പ്രവർത്തകർക്കോ, ആരാധകർക്കോ ഇന്ത്യയിൽ എവിടെയും സുരക്ഷ പ്രശ്നങ്ങൾ നേരിടേണ്ടി വരുകയില്ല എന്ന് കൃത്യമായ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തിയതാണെന്നും. അതെ തുടർന്ന് വേദി മാറ്റേണ്ട ആവശ്യകത ഇല്ല എന്നും ഐസിസി തീരുമാനിച്ചത്.

നിലവിലെ സാഹചര്യത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ബിസിബി അവരുടെ തീരുമാനം അറിയിക്കണം. ഇന്ത്യയിൽ കളിക്കില്ല എന്ന തീരുമാനം ആണെങ്കിൽ ബംഗ്ലാദേശിന് പകരം യൂറോപ്പിൽ നിന്ന് ഒരു ടീം ഉണ്ടാകാനാണ് സാധ്യത. സ്കോട്ലൻഡ് ആണ് നിലവിൽ സാധ്യത പട്ടികയിൽ മുമ്പിൽ നിൽക്കുന്നത്. ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ ഏദൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡിഐസിനെതിരെയാണ് ബംഗ്ലാദേശിന്റെ ആദ്യ ലോകകപ്പ് മത്സരം. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും ഒരു മത്സരം മുംബൈയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Similar Posts