< Back
Cricket
BCCI releases domestic cricket schedule; Kerala faces tough task in Ranji
Cricket

ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ; രഞ്ജിയിൽ കേരളത്തിന് കടുപ്പം

Sports Desk
|
16 Jun 2025 5:06 PM IST

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം സുപ്രധാന മാറ്റമാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

മുംബൈ: 2025-26 സീസൺ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഷെഡ്യൂളുകൾ ബിസിസിഐ പുറത്തുവിട്ടു. ഒക്ടോബർ 15 മുതൽ നവംബർ 25 വരെയും ജനുവരി 22 മുതൽ ഫെബ്രുവരി 26 വരെയുമായി രണ്ട് ഘട്ടങ്ങളിലായാണ് രഞ്ജി ട്രോഫി നടക്കുക. എലേറ്റ് ഗ്രൂപ്പ് ബിയിലാണ് നിലവിലെ ഫൈനലിസ്റ്റുകളായ കേരളം ഉൾപ്പെട്ടിട്ടുള്ളത്. സൗരാഷ്ട്ര, ചണ്ഡിഗഡ്, കർണാടക മഹാരാഷ്ട്ര, മധ്യപ്രദേശ്,പഞ്ചാബ്, ഗോവ ഉൾപ്പെടുന്ന കടുപ്പമേറിയ ഗ്രൂപ്പിലാണ് കേരളം.

നവംബർ 16 മുതൽ ഡിസംബർ 16 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റ് ഷെഡ്യൂൾ ചെയ്തത്. വിദർഭ, റെയിൽവേസ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ, മുംബൈ, ആന്ധ്രപ്രദേശ് എന്നിവർ ഉൾപ്പെടുന്ന എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളം കളിക്കുക.

ദുലീപ് ട്രോഫി നോക്കൗട്ട് മത്സരങ്ങൾ ഓഗസ്റ്റ് 28ന് തുടങ്ങി സെപ്തംബർ 15ന് അവസാനിക്കും. മാറ്റങ്ങളോടെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുക. പരമ്പരാഗത നോക്കൗട്ട് രീതിക്ക് പകരം സൂപ്പർ ലീഗ് അടിസ്ഥാനമാക്കിയാണ് ഇത്തവണ മത്സരം. വിജയ് ഹസാരെ ട്രോഫി, സീനിയർ വനിതാ വൺഡേ ട്രോഫി, മെൻസ് അണ്ടർ23 സ്റ്റേറ്റ് എ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകൾ കഴിഞ്ഞ വർഷത്തേക്കാൾ വ്യത്യസ്തമായ ഗ്രൂപ്പിംഗ് ഫോർമാറ്റിലാകും എത്തുക.

Similar Posts