< Back
Cricket
Sanjus chances fade, Rahul likely to play England tour; Report
Cricket

സഞ്ജുവിന്റെ സാധ്യത മങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ കളിച്ചേക്കും; റിപ്പോർട്ട്

Sports Desk
|
11 Jan 2025 5:18 PM IST

ഫെബ്രുവരി ആറിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിന് തുടക്കമാകുക.

ന്യൂഡൽഹി: ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഏകദിന ക്രിക്കറ്റിലേക്ക് കംബാക് നടത്താനുള്ള മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യത മങ്ങുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ശേഷം കെ.എൽ രാഹുലിന് വിശ്രമം നൽകില്ലെന്നാണ് പുതിയ റിപ്പോർട്ട്. താരത്തിന്റെ അഭ്യർത്ഥന ബിസിസിഐ തള്ളിയതായാണ് വിവരം. ഇതോടെ ഒന്നാംവിക്കറ്റ് കീപ്പറായി രാഹുൽ ടീമിലെത്തും. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഐസിസി ചാമ്പ്യൻസ് ട്രോഫി വരുന്നത് കൂടി മുന്നിൽകണ്ടാണ് തീരുമാനം. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകൾ ഇല്ലാതായി. വരുംദിവസം ടീം പ്രഖ്യാപനമുണ്ടാകും. രാഹുലിന് പുറമെ ഋഷഭ് പന്തിനെയാകും പരിഗണിക്കുക. അവസാന ടെസ്റ്റിനിടെ പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറയെ മാത്രമാകും ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് ഒഴിവാക്കുക.

ജനുവരി 22 മുതലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ടി20 പരമ്പരക്ക് ശേഷമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനം ആരംഭിക്കുക. തൊട്ടുപിന്നാലെ അടുത്തമാസം ചാമ്പ്യൻസ് ട്രോഫിയും ആരംഭിക്കും. ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോർഡാണ് രാഹുലിനുള്ളത്. ഇത് കൂടി പരിഗണിച്ചാണ് താരത്തെ നിലനിർത്താൻ ബോർഡ് തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് രാഹുൽ വിട്ടുനിന്നിരുന്നു

Similar Posts