< Back
Cricket
എനിക്ക് എന്റെ സ്വന്തം ടീമാണ് വലുത്: ഐപിഎല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്‌സ്‌
Cricket

'എനിക്ക് എന്റെ സ്വന്തം ടീമാണ് വലുത്': ഐപിഎല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്‌സ്‌

Web Desk
|
18 Jan 2022 2:45 PM IST

ആഷസ് തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യം കൂടിയുണ്ട് സ്റ്റോക്സിന്. ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഇക്കുറി ഐപിഎല്ലിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇംഗ്ലീഷ് സ്റ്റാർ ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സ് ഐപിഎല്‍ 2022 സീസണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്നതിന് വേണ്ടിയാണ് റൂട്ടും സ്റ്റോക്ക്‌സും ഐപിഎല്ലില്‍ നിന്ന് മാറി നില്‍ക്കുന്നത്. ആഷസ് തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യം കൂടിയുണ്ട് സ്റ്റോക്സിന്. ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഇക്കുറി ഐപിഎല്ലിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

2021ല്‍ ഐപിഎല്ലില്‍ വിരലിന് പരിക്കേറ്റതോടെ സ്‌റ്റോക്ക്‌സിന് സീസണ്‍ നഷ്ടമായിരുന്നു. 2022 സീസണിലെ മെഗാ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സ്‌റ്റോക്ക്‌സിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

മുഈൻ അലി, ജോസ് ബട്ട്‌ലര്‍ എന്നീ ഇംഗ്ലീഷ് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനും യശസ്വിക്കും ഒപ്പം ബട്ട്‌ലറെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ മുഈൻ അലിയെയാണ് ധോനിക്കും ജഡേജയ്ക്കും ഋതുരാജിനും ഒപ്പം ടീമില്‍ നിലനിര്‍ത്തിയത്.

സമകാലിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട്, ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. എന്നാല്‍ 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നായിരുന്നു റൂട്ടിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ആഷസ് തോല്‍വിയോടെ തന്‍റെ പദ്ധതികള്‍ പൊളിച്ചെഴുതിയിരിക്കുകയാണ് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍.

England All-rounder Ben Stokes Opts Out Of IPL 2022 Mega Auction – Reports

Related Tags :
Similar Posts