< Back
Cricket
ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച
Cricket

ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ച

Sports Desk
|
10 July 2025 4:57 PM IST

ലണ്ടൻ : ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മുൻ നിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ട വിക്കറ്റുകൾ നേടി ഇന്ത്യൻ ടീമിനായി തിളങ്ങിയത് നിതീഷ് കുമാർ റെഡിയാണ്. ഓപ്പണർമാരായ സാക് ക്രൗലിയും ബെൻ ഡക്കറ്റുമാന് പുറത്തായത് ഇന്ത്യൻ ടീമിലെ പ്രധാന മാറ്റം സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയുടെ തിരിച്ചു വരവാണ്. ബുംറയുടെ വരവോടെ പ്രസിദ് കൃഷ്ണയാണ് ടീമിൽ നിന്നും പുറത്തായത്. പരിക്കിനെ തുടർന്ന് ദീർഘകാലം കളത്തിന് പുറത്തായിരുന്ന പേസ് ബൗളർ ജോഫ്ര അർച്ചറുടെ തിരിച്ചുവരവാണ് ഇംഗ്ലീഷ് ടീമിലെ പ്രധാന മാറ്റം. 1595 ദിവസങ്ങൾക്ക് ശേഷമാണ് ഇംഗ്ലീഷ് താരം ടെസ്റ്റ് കളിയ്ക്കാൻ വരുന്നത്.

എഡ്‌ജ്‌ബാസ്റ്റണിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിന് ശേഷം ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് പരമ്പര 1 - 1 എന്ന നിലയിലാണ് കഴിഞ്ഞ രണ്ടു ടെസ്റ്റിലും ടോസ് നേടിയ ശേഷം ഫീൽഡിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഇത്തവണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹോം ഓഫ് ക്രിക്കറ്റ് എന്ന് അറിയപ്പെടുന്ന ലോർഡ്‌സിൽ കളിച്ച 19 ടെസ്റ്റിൽ നിന്നും മൂന്ന് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 16 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. ഒലീ പോപ്പും ജോ റൂട്ടും ഇംഗ്ലണ്ടിനായി ക്രീസിൽ

Similar Posts