< Back
Cricket
ഐ.പി.എല്ലില്‍ ഇന്ന് അയല്‍ക്കാരുടെ പോരാട്ടം
Cricket

ഐ.പി.എല്ലില്‍ ഇന്ന് അയല്‍ക്കാരുടെ പോരാട്ടം

Sports Desk
|
24 Sept 2021 4:20 PM IST

ബാംഗ്ലൂരും ചെന്നൈയും നേര്‍ക്കുനേര്‍

ഐ.പി.എല്ലില്‍ ഇന്ന് അയല്‍ക്കാരുടെ പോരാട്ടം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ചെന്നൈ സൂപ്പര്‍ കിംങ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഷാര്‍ജയിലാണ് മത്സരം. കഴിഞ്ഞ കളിയില്‍ മുംബൈക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും ഇന്നിറങ്ങുന്നത്. 24/4 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ വാലറ്റക്കാര്‍ നടത്തിയ പോരാട്ടം മികച്ച സ്കോറിലെത്തിക്കുകയും പിന്നീട് ബൌളര്‍മാര്‍ വിജയത്തിലെത്തിക്കുകയുമായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ നേരിട്ട ദയനീയ തോല്‍വിയുടെ നിരാശയിലാണ് കോലിയും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. കളിയില്‍ ബാംഗ്ലൂരിന് സ്കോര്‍ മൂന്നക്കം കടത്താന്‍ പോലുമായില്ല. പോയിന്‍റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരാണ് ചെന്നൈയും ബാംഗ്ലൂരും. ഈ സീസണില്‍ മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈക്കൊപ്പമായിരുന്നു. ക്വാറന്‍റൈനിലായിരുന്ന ഓള്‍റൌണ്ടര്‍ സാം കരണ്‍ ഇന്ന് ചെന്നൈ നിരയില്‍ തിരിച്ചെത്തും.



Similar Posts