< Back
Cricket

Cricket
ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തി ത്രിരാഷ്ട്ര ടൂർണമെന്റ് നടത്താൻ തയ്യാറെന്ന് ഓസ്‌ട്രേലിയ
|9 March 2022 6:25 PM IST
ലോക ക്രിക്കറ്റിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പരമ്പരയായിരിക്കും അതെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹെഡ് നിക്ക് ഹോക്ക്ലി
ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുന്നതിന് വേദിയൊരുക്കുന്നതിന് ഓസ്‌ട്രേലിയ തയ്യാറാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഹെഡ് നിക്ക് ഹോക്ക്‌ലി.
''വ്യക്തിപരമായി, എനിക്ക് ത്രിരാഷ്ട്ര പരമ്പരയുടെ ആശയം വളരെ ഇഷ്ടമാണ്. മുൻകാലങ്ങളിൽ ഇത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്,'' ഹോക്ക്‌ലി റാവൽപിണ്ടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക ക്രിക്കറ്റിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പരമ്പരയായിരിക്കും അത്, അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ഇരുടീമുകളും ഒരു ദശാബ്ദത്തോളമായി ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരുന്നത്.