< Back
Cricket
കൂടെയുണ്ട്; റിഷബ് പന്തിന് പ്രാര്‍ഥനകളുമായി ക്രിക്കറ്റ് ലോകം
Cricket

''കൂടെയുണ്ട്''; റിഷബ് പന്തിന് പ്രാര്‍ഥനകളുമായി ക്രിക്കറ്റ് ലോകം

Web Desk
|
30 Dec 2022 5:39 PM IST

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം നടന്നത്

ഡെറാഡൂണ്‍: കാറടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് പ്രാര്‍ഥനകളുമായി ക്രിക്കറ്റ് ലോകം. പന്ത് വേഗത്തില്‍ തന്നെ സുഖം പ്രാപിക്കട്ടെ എന്നും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെ എന്നും താരങ്ങള്‍ കുറിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ , വിരാട് കോഹ്‍ലി, വിരേന്ദര്‍ സെവാഗ്, പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം, ശുഐബ് അക്തര്‍, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങി നിരവധി പേരാണ് പന്തിന് പ്രാര്‍ഥനകളുമായി രംഗത്തെത്തിയത്.

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. ഡിവൈഡർ റെയിലിംഗിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു.ഡെറാഡൂണിൽ നിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വരികയായിരുന്നു പന്ത്. കാർ കത്തുന്നതിന്റെ ശബ്ദം കേട്ടാണ് സമീപത്തെ ഗ്രാമീണരും ലോക്കൽ പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്ന് ഡെറാഡൂണിലെ പ്രധാന ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സയ്ക്കായി ഋഷബ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. താരം അപകടനില തരണം ചെയ്തെന്നു മാക്സ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Similar Posts