< Back
Cricket
വാക്കുകൾ കിട്ടുന്നില്ല; ഷെയിൻ വോണിന്‍റെ മരണം വിശ്വസിക്കാനാതെ ക്രിക്കറ്റ് ലോകം..
Cricket

"വാക്കുകൾ കിട്ടുന്നില്ല"; ഷെയിൻ വോണിന്‍റെ മരണം വിശ്വസിക്കാനാതെ ക്രിക്കറ്റ് ലോകം..

Sports Desk
|
4 March 2022 10:15 PM IST

ഞെട്ടലോടെയാണ് ഞാനീ വാർത്ത കേട്ടത്, വേദനാജനകമെന്ന് സച്ചിന്‍

ആസ്‌ത്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോണിന്‍റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടൽ വിട്ടുമാറാതെ ക്രിക്കറ്റ് ലോകം.അൽപ്പ നേരം മുമ്പ് തായ്‍ലന്‍റിലെ ആശുപത്രിയിൽ വച്ചാണ് വോൺ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. വോണിന്‍റെ മരണം ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടമാണുണ്ടാക്കിയതെന്ന് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ കുറിച്ചു.

"ഞെട്ടലോടെയാണ് ഞാനീ വാർത്ത കേട്ടത്. വേദനാജനകം. വോൺ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. താങ്കളുമായി ഒരു മോശം അനുഭവം പോലും എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല. ഇന്ത്യക്കാർക്കിടയിൽ താങ്കൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്"- ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ചു..

"വാക്കുകൾ കിട്ടുന്നില്ല. ആ വാർത്ത ഒരുപാട് എന്നെ വേദനിപ്പിച്ചു. വോൺ അക്ഷരാർത്ഥത്തിൽ ഇതിഹാസമായിരുന്നു"- ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കുറിച്ചു.







Related Tags :
Similar Posts